Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൗഹീദ് ഒരു വിമോചന പ്രത്യയ ശാസ്ത്രം: ഡോ. ഹുസൈൻ മടവൂർ

15 Feb 2025 23:02 IST

enlight media

Share News :

ദൈവത്തിൻ്റെയും ആത്മീയതയുടെയും പേരിൽ പുരോഹിത്മാർ വലിയ ചൂഷണങ്ങൾ നടത്തുന്ന ഇക്കാലത്ത് ഏക ദൈവാരാധിലധിഷ്ഠിതമായ തൗഹീദിൻ്റെ പ്രചാരണം ശക്തമാക്കണമെന്ന് കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

എരഞ്ഞിക്കൽ ശാഖാ കെ. എൻ. എം സംഘടിപ്പിച്ച ത്രിദിന ആത്മസംസ്കരണ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൗഹീദ് ഒരു വിമോചന പ്രത്യയ ശാസ്ത്രമാണ്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ പ്രത്യക്ഷപ്പെടുന്ന ഇടയാളന്മാരും ദിവ്യന്മാരും ആൾദൈവങ്ങളും പൂക്ഷകന്മാരാണ്. മനുഷ്യൻ്റെ ജീവനും സ്വത്തിനും ഭീഷണിയായിത്തീർന്ന അത്തരം ചൂഷകന്മാരെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. റഷീദ് പൂമക്കോത്ത് ആദ്ധ്യക്ഷതവഹിച്ചു.

അബൂബക്കർ സി, അബ്ദുല്ലാ പൂർക്കോത്ത്, അലി കെ കെ ആശംസകൾ നേർന്നു. അൻസാർ സലാഹി നൻമണ്ട മുഖ്യ പ്രഭാഷണം നടത്തി. കെ. എൻ. എം മദ്റസ സർഗ്ഗമേള വിജയികൾക്കുള്ള അവാർഡുകൾ ഹുസൈൻ മടവൂർ വിതരണം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ നിഷാദ് ഓ.കെ, സാബിക്ക് പുല്ലൂർ എന്നിവർ പ്രസംഗിച്ചു.

അഫ്സൽ അബ്ദുല്ല സ്വാഗതവും ഷമീർ പാലത്ത് നന്ദിയും പറഞ്ഞു

Follow us on :

More in Related News