Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:29 IST
Share News :
കൊച്ചി : ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സിഗ്നേച്ചർ ഫിലിം കൊച്ചി മേയർ എം അനിൽ കുമാർ റിലീസ് ചെയ്തു. മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ യുവധാര മാസിക ചീഫ് എഡിറ്റർ വി വസീഫ്, പബ്ലിഷർ വി കെ വി കെ സനോജ് യുവജനക്ഷേമബോർഡ് ജില്ലാ കോർഡിനേറ്റർ എ ആർ രഞ്ജിത്ത്, യുവധാര മാസിക മാനേജർ എം ഷാജർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് തുടങ്ങിയവർ പങ്കെടുത്തു. സിഗ്നേച്ചർ ഫിലിം സംഗീതം നിർവഹിച്ചത് നിതിൻ ജോർജ്ജാണ്.
ജനുവരി 9, 10, 11, 12 തീയതികളിൽ ഫോർട്ട് കൊച്ചിയിൽ വച്ച് നടക്കുന്ന രണ്ടാമത് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കലാ, സാഹിത്യ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾ അണിനിരക്കും. നാല് വേദികളിലായി 82 സെഷനുകളിൽ 250ലധികം അതിഥികൾ പങ്കെടുക്കും. ഏറ്റവും പുതിയ കാലത്തെ അഭിസംബോധന ചെയ്തുകൊണ്ട് 'Gen-z കാലവും ലോകവും' എന്ന ആശയവുമായാണ് യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം അദ്ധ്യായം സംഘടിപ്പിക്കുന്നത്. കലാസാഹിത്യ രാഷ്ട്രീയ മേഖലകളിലെ നൂതനമായ ചലനങ്ങളും ആശയങ്ങളും പങ്കുവച്ചുകൊണ്ട് സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ഒത്തുകൂടുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും പ്രകാശനത്തിനുള്ള വേദിയായി മാറുമെന്ന് സംഘടകർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.