Wed Jul 9, 2025 12:40 AM 1ST
Location
Sign In
12 Sep 2024 22:39 IST
Share News :
ഒറ്റപ്പാലം :
കാപ്പ നിയമ വ്യവസ്ഥകൾ ലംഘിച്ച യുവാവ് അറസ്റ്റിൽ. ചുനങ്ങാട് പിലാത്തറ പുത്തൻപീടിയേക്കൽ റഫീഖ് എന്ന പീക്കു റഫീക്കിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം ഒരു വർഷം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് കൽപ്പിക്കപ്പെട്ടിരുന്ന യുവാവാണ് റഫീക്ക്. ഈസ്റ്റ് ഒറ്റപ്പാലത്തു നിന്നാണു റഫീക്ക് പിടിയിലായത്. ഇയാൾ നാട്ടിലെത്തിയതു സംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡി ഐ ജി യുടെ നിർദേശ പ്രകാരം കാപ്പ നിയമപ്രകാരം നടപടിയെടുത്തത്. ഇതു നിലനിൽക്കെ യാണ് ഇയാൾ നാട്ടിലെത്തിയത്. റഫീക്കിനെ കോടതി റിമാൻഡ് ചെയ്തു.
Follow us on :
More in Related News
Please select your location.