Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മുടെ മക്കൾക്കിതെന്തു പറ്റി??? കൊണ്ടോട്ടിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി

04 Mar 2025 21:20 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : സ്കൂൾ അധ്യയന വർഷം തീരുമ്പോൾ വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞുള്ള സംഘർഷവും തുടരുകയാണ്. കൊണ്ടോട്ടി കൊട്ടുക്കര പി പി എം ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടു വിദ്യാർഥികൾ തമ്മിൽ കഴിഞ്ഞ മാസം 20 ന് നടന്ന അടിപിടിയുടെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പത്താം ക്ലാസ്സ്‌ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.ബസ് കാത്തു നിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ടൗണിനടുത്ത ഒരു മൈതാനിയിൽ വെച്ചാണ് മേലങ്ങാടി, പുളിക്കൽ സ്വദേശികളായ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഇരുവരെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് സഹപാഠികൾ വട്ടം കൂടി നിൽക്കുന്നതും വീഡിയോയിൽ കാണാം. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ സ്കൂൾ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്ന് ഒരു അധ്യാപകനും ഒരു അനധ്യാപകനും എത്തി സംഘർഷത്തിന് ശമനം വരുത്തുകയായിരുന്നു. പിറ്റേ ദിവസം ഇരു കുട്ടികളുടെയും രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തി ശക്തമായ മുന്നറിയിപ്പും താക്കീതും നൽകിയാണ് അധികൃതർ പ്രശ്നം പരിഹരിച്ചത്.


ഫോട്ടോ : വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്

Follow us on :

More in Related News