Wed Jun 11, 2025 7:58 PM 1ST

Location  

Sign In

പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെയിൽ ചുമർ ഇടിഞ്ഞ് ദേഹത്ത് വീണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു

14 Sep 2024 21:33 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെയിൽ ചുമർ ഇടിഞ്ഞ് ദേഹത്ത് വീണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു.ആറ്റുപുറം പറയങ്ങാട്പള്ളി റോഡിലുള്ള കാഞ്ഞേങ്ങാട്ട് പ്രമോദിന്റെ പഴയ വീട് പൊളിച്ചുനീക്കുന്നതിനിടയിലാണ് ചുമർ ഇടിഞ്ഞ് ദേഹത്ത് വീണ് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സദ്ദാം എന്ന് വിളിക്കുന്ന ജിനാറുൽ(33)മരിച്ചത്.ശനിയാഴ്‌ച്ച രാവിലെ 9 മണിയോടെയാണ് അപകടം.വീട് പൊളിച്ചു മാറ്റുന്നതിനിടെ കെട്ടിടത്തിന് താഴെ നിന്നിരുന്ന ജിനാറുലുവിൻ്റെ ദേഹത്തേക്ക് ചുമരിടിഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. 

Follow us on :