Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 08:07 IST
Share News :
പെരിന്തൽമണ്ണ: അൽഷിഫ നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന എൻഎസ്എസ് സ്പെഷ്യൽ ക്യാമ്പിന് പെരിന്തൽമണ്ണ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ തുടക്കം കുറിച്ചു. ക്ഷയരോഗ മുക്ത സന്ദേശം, ലഹരി വിരുദ്ധ ക്യാമ്പയിൻ,ശുചിത്വ ക്യാമ്പയിൻ എന്നീ ആശയങ്ങളിൽ ഊന്നി, സുസ്ഥിരവികസനത്തിനായി എൻഎസ്എസ് യുവത എന്ന വിഷയത്തിലാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ഷാജി നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിസ് ജോർജ്,അൽഷിഫ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ജാൻസൺ മാത്യു, കെ ആർ രവി,ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ റഹ്മാൻ, വിവേക്, എം എം ഉണ്ണികൃഷ്ണൻ, എം ലിഗിന, വിജിത തുടങ്ങിയവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് വിവിധതരത്തിലുള്ള ഗെയിമുകൾ, പാട്ടുകൾ എന്നിവ സംഘടിപ്പിച്ച ക്യാമ്പിനെ ഒരു ആഘോഷമാക്കി മാറ്റിയെടുത്തു എൻഎസ്എസ് വളണ്ടിയർമാർ. ഗെയിമുകളിൽ വിജയികളായ കുട്ടികൾക്ക് പാരിതോഷികവും വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.