Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാത്തിരിപ്പിന് സഫലമായി:ചേറ്റുവ തീരദേശ പ്രദേശത്തും,പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണ പ്രവർത്തികൾ ആരംഭിച്ചു

09 Aug 2025 18:39 IST

MUKUNDAN

Share News :

ചാവക്കാട്:ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചേറ്റുവ തീരദേശ പ്രദേശത്തും,പരിസരപ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് അന്വേഷിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.കുടിവെള്ളമെത്തിക്കുന്നതിനായുള്ള പ്രവർത്തികൾ ആരംഭിച്ചു.മൂന്നുവർഷത്തോളമായി തീരദേശ പ്രദേശത്തും പരിസരപ്രദേ ശങ്ങളിലും വാട്ടർ അതോറിറ്റിയൂടെ കുടിവെള്ളം തടസ്സപ്പെട്ടത്.ഇത് ചൂണ്ടിക്കാട്ടി അഡ്വ.ഷാനവാസ് കാട്ടകത്ത്,പി.ടി.ഷീജിഷ് ഇബ്രാഹിം എന്നിവർ മുഖേന സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.പ്രദേശത്തെ രൂക്ഷമായ കുടി വെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച ഹൈകോടതി വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥർക്ക് ഇത് സംബന്ധമായി നോട്ടീസ് നൽകിയിരുന്നു.ഇതേതുടർന്നാണ് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി,അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിറ്റി,അസിസ്റ്റന്റ് എൻജിനീയർ ഷാലി,സുധീർ എന്നിവർ സ്ഥലത്തെത്തി പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തുകയും,കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ പരിശോധന നടത്തി.തുടർന്ന് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു.തീരദേശ പ്രദേശത്ത് കുടിവെള്ള പൈപ്പുകൾ പരിശോധിക്കുകയും പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തുന്നുണ്ടോ എന്ന് പരിശോധനയും നടത്തി.വെള്ളം എത്താത്ത മേഖലയിൽ വരുംദിവസങ്ങളിൽ കുടിവെള്ളം എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുഴിച്ചതിനാൽ പൈപ്പുകൾ വ്യാപകമായി തകർന്നിരുന്നു.ടാപ്പുകളിൽ കുടിവെള്ളം വരാതായതോടെ ചേറ്റുവ മേഖലയിലുള്ളവർ കുടിവെള്ളത്തിന് വലയുകയായിരുന്നു.ലത്തീഫ് കെട്ടുമ്മൽ ഹൈകോടതിയെ സമീപിച്ചതോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പുറമെ ജില്ല കലക്ടർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,ദേശീയപാത പദ്ധതി ഡയറക്ടർ എന്നിവർക്കും ഹൈകോടതി നോട്ടീസ് നൽകിയിരുന്നു.വീണ്ടും കേസ് പരിഗണിച്ച കോടതി വാട്ടർ അതോറിറ്റിയോട് കുടിവെള്ളം എത്തിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്നും,കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടും ആവശ്യപ്പെട്ടു.ഹരജിക്കാരന് വേണ്ടി അഡ്വ.ഷാനവാസ്‌ കാട്ടകത്ത്,അഡ്വ.ഷീജിഷ് ഇബ്രാഹിം എന്നിവർ ഹാജരായി.

Follow us on :

More in Related News