Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'വിഷൻ 2031' ; സെമിനാറിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

19 Sep 2025 08:06 IST

Jithu Vijay

Share News :

തിരുവനന്തപുരം : അഭൂതപൂർവ്വമായ സാമൂഹിക പുരോഗതി കൈവരിച്ച നാടാണ് നമ്മുടെ കേരളം. രൂപീകൃതമായി 75 വർഷം പൂർത്തിയാകുന്ന 2031 - ഓടെ കേരളത്തെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി തീർക്കുന്നതിനായി 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാർ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. സെമിനാറിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.


കേരളത്തിന്റെ ഇതുവരെയുള്ള വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാതയെ രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളുടെ ലക്ഷ്യം. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലാണ് സെമിനാറുകൾ നടക്കുക. വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാർ ഇതിന് നേതൃത്വം നൽകും. ഓരോ സെമിനാറിലും ദേശീയ, അന്തർദേശീയ തലത്തിൽ നിന്നും പാനലിസ്റ്റുകൾ ഉണ്ടാകും. ഇവിടെ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കുന്നതായിരിക്കും. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായി 'വിഷൻ 2031' മാറും.


 കായികം, വനിത-ശിശു വികസനം എന്നീ വകുപ്പുകളുടെ സെമിനാറുകൾ മലപ്പുറം ജില്ലയിൽ നടക്കും



Follow us on :

More in Related News