Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 10:59 IST
Share News :
വൈക്കം: വൈക്കത്ത് അഷ്ടമി കാർണിവലിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. മദ്യപാനത്തിനിടെ നിരോധിക പുകയില ഉത്പ്പന്നം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ കർണാടക സ്വദേശി അജയ്യെ (27) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ വൈക്കം ബീച്ചിലെ അഷ്ടമി കാർണിവലിലാണ് സംഘർഷം ഉണ്ടായത്. കുത്തിയ കൊല്ലം സ്വദേശി ആൽബിൻ (21) നെ വൈക്കം പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇവരെ പിടിച്ച് മാറ്റുന്നതിനിടെ രണ്ട് കർണാടക സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഹാൻസ് ചോദിച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.എല്ലാവരും കാർണിവലിനെ തൊഴിലാളികളാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കർണാടക സ്വദേശിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.