Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 07:18 IST
Share News :
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചതിനെ തുടർന്ന് 17കാരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയ്ക്കിടെ പ്രസവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡനവിവരം പുറത്തുവന്നത്.
പെൺകുട്ടിയും 17കാരനും ഏറെ നാളായി പരിചയത്തിലായിരുന്നുവെന്നും വിവിധയിടങ്ങളിൽവച്ച് ആൺകുട്ടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
നിലവിൽ ആൺകുട്ടിയോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.