Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2025 17:05 IST
Share News :
വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന ഫലവൃക്ഷതൈകളുടെ വിതരണം നടത്തി. വിയറ്റ്നാം സൂപ്പര്‍ഏര്‍ലി ഇനത്തില്‍പ്പെട്ട പ്ലാവിന്‍തൈകളാണ് വിതരണം ചെയ്തത്. 7,00,000/- രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.7,500 പ്ലാവിന്‍ തൈകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. ഒന്നര വര്‍ഷം കൊണ്ട് കായ്ഫലം നല്‍കുന്ന തൈകളാണിത്. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ആര്‍ ഷൈലകുമാര്‍ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു, സ്വപ്ന മനോജ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലേയ്ക്കും തൈകള്‍ വിതരണം ചെയ്തു.
Follow us on :
Tags:
Please select your location.