Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാളിന് തുടക്കമായി.

11 Jun 2025 21:20 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 794 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് തുടക്കമായി. പ്രസുദേന്തി വാഴ്ചയ്ക്ക് വികാരി ഫാ.ജയ്സൺ കൊളുത്തു വള്ളി കാർമികനായി. തിരുനാൾ കൊടിയേറ്റിന് ഫാ. പോൾ ആത്തപ്പിള്ളി മുഖ്യ കാർമികനായി. ദിവ്യബലിയെ തുടർന്ന് 794 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകിട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ഫ്രെഡി കോട്ടൂർ നേതൃത്വം നൽകും. ഫാ.ഷെറിൻ മാടവന വചനസന്ദേശം നൽകും. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം. തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ 6 ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിപ്പ്, നേർച്ചസദ്യ വെഞ്ചരിപ്പ്. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജിതിൻ ഞവരക്കാട്ട് നേതൃത്വം നൽകും. ഫാ.ടോം താടിക്കാരൻ വചനസന്ദേശം നൽകും. തുടർന്ന് നേർച്ചസദ്യ. വൈകിട്ട് 5.30 ന് ദിവ്യബലി, കൊടിയിറക്ക് എന്നിവയാണ് പ്രധാന തിരുക്കർമങ്ങൾ.



Follow us on :

More in Related News