Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരാപ്പുഴ ആർബി കാറ്ററേഴ്സ് ജേതാക്കൾ

27 Nov 2024 10:56 IST

Anvar Kaitharam

Share News :

വരാപ്പുഴ ആർബി കാറ്ററേഴ്സ് ജേതാക്കൾ


പറവൂർ: സിപിഎം പറവൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബൂട്ടഡ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആർബി കാറ്ററേഴ്സ് വരാപ്പുഴ ജേതാക്കളായി.

പെരുവാരം സ്പാൻ ന്യൂ സ്പോർട്സ് ടർഫിൽ നടന്ന മത്സരത്തിൽ മുപ്പത്തടം ഡിഫൻ്റേഴ്സിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആർബി കാറ്ററേഴ്സ് പരാജയപ്പെടുത്തിയത്.

വിജയികൾക്ക് എ പി വർക്കി സ്മാരക ട്രോഫികളും ക്യാഷ് അവാർഡും ഏരിയ സെക്രട്ടറി ടി ആർ ബോസ് സമ്മാനിച്ചു. ഏരിയ കമ്മിറ്റിയംഗം ടി വി നിഥിൻ അധ്യക്ഷനായി. കെ എ വിദ്യാനന്ദൻ എ എസ് അനിൽകുമാർ, പി പി അജിത്ത്കുമാർ, കെ എസ് സനീഷ്, എം രാഹുൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News