Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 22:21 IST
Share News :
വൈക്കം: വൈക്കത്തഷ്‌മിയുടെ
ഏറ്റവും ആകർഷകമായ
ചടങ്ങുകളിലൊന്നായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നാളെ രാത്രി 11 ന് നടക്കും. ശ്രീമഹാദേവൻ തൻ്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാൻ്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച്, തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ 40ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കുന്നതാണ് ചടങ്ങ്. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ട് മണികൂറിലധികം നീണ്ട് നിൽക്കും. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ നാദസ്വരവും കാവാലം ശ്രീകുമാർ, ചെറായി മനോജ് എന്നിവർ തകിലും വായിക്കും. വൈക്കത്തഷ്‌ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്. ധനുമാസത്തിലെ തിരുവാതിര നാളിൽ ഉപയോഗിക്കുന്ന മറ്റൊരു ഋഷഭ വാഹനവും ക്ഷേത്രത്തിലുണ്ട്. ശിരസ്സ് അല്പം വലത്തോട്ട് ചാഞ്ഞിരിക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.