Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 18:10 IST
Share News :
അന്നനാട് : വേലുപ്പിള്ളി ധർമശാസ്‌താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് ഉത്സവം 14ന് ആരംഭിക്കും. രാവിലെ ആനച്ചമയങ്ങളുടെയും ഭഗവാന്റെ പിറന്നാൾ സദ്യയ്ക്കുള്ള ദ്രവ്യങ്ങളുടെയും സമർപ്പണം നടത്തും. വൈകിട്ട് 6നു കുടുങ്ങാപ്പുഴ മഹാദേവ ക്ഷേത്രത്തിൽ ആഘോഷത്തിൻ്റെ തിരി തെളിയിക്കൽ ചടങ്ങ് നടക്കും. 6.30നു ബാലശാസ്താ ഓഡിറ്റോറിയത്തിൽ ആനച്ചമയ പ്രദർശനം. 7നു സാംസ്‌കാരികസന്ധ്യ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബാലശാസ്‌താ പുരസ്‌കാര സമർപ്പണവും ആദരവും നടത്തും
ഉത്രം വിളക്ക് ഉത്സവദിനമായ 15നു 11ന് 7 ഗജവീരന്മാർ പങ്കെടുക്കുന്ന ആനയൂട്ട്, തുടർന്നു ആയിരങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ സദ്യ. 3ന് 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്‌ചശീവേലിക്കു കേരളത്തിലെ ഏറ്റവും തൂക്കം കൂടിയ ആനയായ ഗുരുവായൂർ നന്ദൻ ഭഗവാൻ്റെ തിടമ്പേറ്റും. മച്ചാട് ജയറാം, നായരമ്പലം രാജശേഖരൻ, ഗുരുവായൂർ ചെന്താമരാക്ഷൻ, ഗുരുവായൂർ രവികൃഷ്‌ണൻ, മച്ചാട് ശ്രീഅയ്യപ്പൻ, മച്ചാട് ധർമൻ എന്നിവയാണു കുട്ടാനകൾ. കൊമ്പത്തു ചന്ദ്രന്റെ നേതൃത്വത്തിൽ നാദസ്വരം നടത്തും. 3.30നു പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറും.
7നു സാംപിൾ വെടിക്കെട്ട്, 8ന് അത്താലൂർ ശിവൻ നയിക്കുന്ന തായമ്പക അരങ്ങേറും. രാത്രി 9.30നു തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനാടകം - ശ്രീവിശ്വ മാതംഗി.
12.30നു നടത്തുന്ന ഉത്രം വിളക്ക് എഴുന്നള്ളിപ്പിനു വൈക്കം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. 4നു വെടിക്കെട്ട്, 4.30നു മേളം എന്നിവയാണു പ്രധാന പരിപാടികളെന്നു ദേവസ്വം പ്രസിഡൻ്റ് ഐ.കെ.ഗോവിന്ദ്, വൈസ് പ്രസിഡൻ്റ വിശ്വനാഥൻ കടമ്പാട്ട്, അന്നനാട് നായർ കരയോഗം പ്രസിഡന്റ് പ്രദീപ്കുമാർ പുഞ്ചപ്പറമ്പിൽ, സെക്രട്ടറി കെ.യു.രാജൻ, ട്രഷറർ കെ.കൃഷ്‌ണകുമാർ, ജോയിൻ്റ് സെക്രട്ടറി പി.എസ്.ശ്രീജിത് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.