Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി

31 Dec 2025 19:47 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. ഐജി, ഡിഐജി റാങ്കുകളിലാണ് അ‍ഴിച്ചുപണി നടന്നത്. കെ. കാർത്തിക്ക് തിരുവനന്തപുരം കമ്മീഷണറാകും. അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആർ നിശാന്തിനി, പുട്ട വിമലാദിത്യ, രാഹുൽ ആർ നായർ അജിതാ ബീഗം, സതീഷ് ബിനോ എന്നീ ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി ഉത്തരവിറങ്ങി.


പുട്ട വിമലാദിത്യ ആഭ്യന്തര സുരക്ഷാ ഐജിയാകും. ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഡിഐജിയുടെ അധിക ചുമതലയും ഇദ്ദേഹത്തിന് ഉണ്ടായിരിക്കും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐജിയായി എസ്. അജിത ബീഗത്തെ നിയമിച്ചപ്പോൾ ആർ. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. സായുധ പോലീസ് ബറ്റാലിയൻ ഐജിയായി എസ്. സതീഷ് ബിനോ ചുമതലയേൽക്കും.


ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാർ ചുമതലയേൽക്കും

നിലവിലെ ഐജി ശ്യാം സുന്ദറിനെ ഇൻറലിജൻസിലേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണ‌ർ തോംസണ്‍ ജോസ് വിജിലൻസ് ഡിഐജിയാകും. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. വിജിലൻസ് ഡിഐജിയായിരുന്നു ഇദ്ദേഹം. എസ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ചുമതലയേൽക്കും. ഡോ. അരുള്‍ ബി. കൃഷ്ണ തൃശൂർ റെയ്ഞ്ച് ഡിഐജിയായി ചുമതലയേൽക്കും

.

Follow us on :

More in Related News