Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രബജറ്റ് - കേരളത്തോട് പൂർണ്ണ അവഗണന : ശിവസേന

03 Feb 2025 12:11 IST

Enlight Media

Share News :

കോഴിക്കോട് : കേന്ദ്രസർക്കാർ കേരളത്തെ തുടർച്ചയായി അവഗണിക്കുന്ന തായി ശിവസേന. 2 കേന്ദ്ര മന്ത്രിമാർ കേര ളത്തിൽ നിന്നും ഉണ്ടായിട്ടും ബജിൽ കേരളത്തിനു വേണ്ടി ഒന്നും വകയിരുത്താത്തത് ആ മന്ത്രിമാരുടെ പോരായ്‌മയാണ്. ഇന്ത്യ കണ്ട വലിയ ദുരന്തമായ വയനാട് ചൂരൽമല ഉരുൾ-പൊട്ടൽ പ്രധാനമന്ത്രി വന്ന് സന്ദർശിച്ച് പോയിട്ട് ഇത്രകാലം ആയിട്ടും കഴിഞ്ഞ ബജറ്റിൽ പോലും ചൂരൽമലയ്ക്കു വേണ്ടി ഒന്നും പ്രഖ്യാപിക്കാത്തത് പ്രധിഷേധാർഹമാണ്. ഈ കാര്യ ത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്‌താവന കേരളത്തേയും, മലയാളികളേയും പരിഹ സിക്കുന്നതിന് തുല്യമാണ്. കേന്ദ്രമന്ത്രി പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ശിവ സേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്രസ മ്മേളനത്തിൽ ഹരിനാരായണൻ, ഷാജിരാഘവപണിക്കർ, ജിതേന്ദ്രൻ, അരുൺകുമാർ എന്നിവർ പങ്കെടുത്തു.

Follow us on :