Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഥമ പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം 'ട്രീബ്യൂട്ട് ബൈ സ്റ്റോറീസി'ന് സമ്മാനിച്ചു

12 Oct 2025 06:09 IST

Enlight Media

Share News :

കോഴിക്കോട്: നവാഗത പരിസ്ഥിതി പ്രവർത്തകർക്കും സംഘടനകൾക്കുമായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം' 'ട്രീബ്യൂട്ട് ബൈ സ്റ്റോറീസിന് സമ്മാനിച്ചു.

കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ സമാപന വേദിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കറിൽ നിന്നും ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് ഡയറക്ടർ സഹീർ സ്റ്റോറീസ് 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഏറ്റുവാങ്ങി.

തനിക്ക് ലഭിച്ച അവാർഡ് തുക ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്കായി സംഭാവനയായി നൽകുന്നതായി സഹീർ സ്റ്റോറീസ് മറുമൊഴിയിൽ പറഞ്ഞു.

കേരളത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കാൻ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പദ്ധതിയാണ് ട്രീബ്യൂട്ട് ബൈ സ്റ്റോറീസ്. സംസ്ഥാന നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വൃക്ഷത്തൈ നടാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നു, തുടർന്ന് വൃക്ഷത്തൈകൾ എത്തിച്ചു നട്ടു കൊടുക്കുന്നു. പരിപാലിക്കേണ്ട ചുമതല മാത്രമാണ് രജിസ്റ്റർ ചെയ്ത ആൾക്ക് ഉണ്ടാവുക. ഇതിനായി ഓരോ വൃക്ഷത്തൈയുടെയും സംരക്ഷകരായി മൂന്ന് പേർ രജിസ്റ്റർ ചെയ്യണം.

അവാർഡ് തനിക്ക് കൂടുതൽ ഉത്തരവാദിത്വ ബോധം അനുഭവപ്പെടുന്നതായി സഹീർ സ്റ്റോറീസ് പറഞ്ഞു.

ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു.

ഡയറ്റ് പ്രിൻസിപ്പൽ ഡോ. യുകെ അബ്ദുൽനാസർ, സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, കോഡിനേറ്റർമാരായ സെഡ് എ സൽമാൻ, മണലിൽ മോഹനൻ, ട്രഷറർ ഹാഫിസ് പൊന്നേരി, പ്രോഗ്രാം ചെയർമാൻ ആർ ജയന്ത് കുമാർ, കൺവീനർ സരസ്വതി ബിജു പ്രസംഗിച്ചു

ഫോട്ടോ :കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൻ്റെ സമാപന വേദിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കറിൽ നിന്നും ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് ഡയറക്ടർ സഹീർ സ്റ്റോറീസ് പ്രഥമ പ്രൊഫ. ശോഭീന്ദ്രൻ

ഹരിത പുരസ്കാരം ഏറ്റുവാങ്ങുന്നു.

Follow us on :

Tags:

More in Related News