Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂൺ ഗ്രാമം പദ്ധതി പേരാമ്പ്ര മണ്ഡലത്തിൽ ആരംഭിച്ചു

16 Oct 2025 08:04 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: സംസ്ഥാന കൃഷി വകുപ്പ് ഹോർട്ടികൾച്ചർ മിഷൻ ആർ.കെ.വി.വൈ പദ്ധതിയുടെ പിന്തുണയോടെ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന സമഗ്ര കൂൺ ഗ്രാമ പദ്ധതി പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. 

പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് വൈസ് പ്രസിഡണ്ട് കെ. എം. റീന തുടങ്ങിയവർ സംസാരിച്ചു. പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി.കെ.നസീർ സ്വാഗതവും തിക്കോടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോണ കരിപ്പാളി നന്ദിയും പറഞ്ഞു. കൂൺ കൃഷി വിഷയത്തിൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ ഡോ. ജോസഫ് ജോൺ ക്ലാസ് നയിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 125 കർഷകർക്കാണ് പരിശീലന പരിപാടി നടത്തിയത്.

Follow us on :

Tags:

More in Related News