Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു

14 Oct 2025 17:06 IST

NewsDelivery

Share News :

കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു. 66 വയസ്സായിരുന്നു.അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചക്ക് 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചായിരുന്നു മരണം.

കടവല്ലൂർ കൊരട്ടിക്കര സ്വദേശിയാണ് .

 2006 , 2011 എന്നീ 2 കാലഘട്ടങ്ങളിൽ തുടർച്ചയായി കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ MLA ആയിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നതിനിടെയാണ് അസുഖബാധിതനാകുന്നത്. ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു.

രണ്ടുതവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ആയിരുന്നു. ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, ഡി.വെഎഫ് ഐ സംസ്ഥാന സഹഭാരവാഹി , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, കടവല്ലൂർ പഞ്ചായത്ത് മെമ്പർ, കടവല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്,

സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.ഇൻകം ടാക്സ് ഓഫീസർ ആയിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി രാമൻനായരുടെയും അമ്മയുടെയും അമ്മിണിയമ്മയുടെയും മൂത്തമകനായി 1959 ലായിരുന്നു ജനനം...

മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിനായി വെക്കും...വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

 അടാട്ട് ഫാർമേഴ്സ് ബാങ്ക് മാനേജർ ഇന്ദിരയാണ് ഭാര്യ.അശ്വതി, അഖിൽ എന്നിവർ മക്കളും ശ്രീജിത്ത് മരുമകനുമാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി , മാധവനുണ്ണി,തങ്കമോൾ, രാജലക്മി. എന്നിവർ സഹോദരങ്ങളാണ്.സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും. 

Follow us on :

More in Related News