Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ പഞ്ചായത്ത് വികസന സദസ്സ്

16 Oct 2025 07:19 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 

ടി. കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി.പി.

രാമകൃഷണൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺവി.വി. പ്രവീൺ സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച ആമുഖ പ്രഭാഷണം നടത്തി.

തുടർന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വീഡിയോ പ്രദർശനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശവും അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി. എം. സ്റ്റീഫൻ ഗ്രാമപഞ്ചായത്തിൻ്റെ അഞ്ച് വർഷത്തെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വികസന മുന്നേറ്റവുമായി ബന്ധപ്പെട്ട വീഡിയോയും പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച രേഖ "മികവിൻ്റെ സാക്ഷ്യങ്ങൾ " മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന പ്രകാശനം ചെയ്തു.ഗ്രാമപഞ്ചായത്തിലെ 34 ഹരിതകർമ്മസേന അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. പി.രമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, രാഷ്ട്രീയപാർട്ടികളെ പ്രതിനിധികരിച്ച് എൻ. എം. ദാമോദരൻ, സഹകരണ മേഖലയെ പ്രതിനിധീകരിച്ച് മേപ്പയ്യൂർ സർവ്വീസ് കൊ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡണ്ട് കെ. രാജീവൻ,ഹരിതകർമ്മസേനയെ പ്രതിനിധീകരിച്ച് കെ. ടി.മോളി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പൊതു ചർച്ചയിൽ 16 പേർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ചർച്ചയിലെ വിശദവിവരങ്ങൾ സംബന്ധിച്ച് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ ക്രോഡീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ. കെ. സത്യൻ നന്ദി പറഞ്ഞു.

വികസന സദസ്സിനോടനുബന്ധിച്ച് ഒക്ടോബർ 14, 15 തീയതികളിൽ വികസന നേട്ടങ്ങൾ സംബന്ധിച്ച ഫോട്ടോ പ്രദർശനം നടത്തി. തൊഴിൽ സഭയും സംഘടിപ്പിച്ചു. 15 തൊഴിൽദാതാക്കളും 182 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 36 പേർ നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 133 പേർ ഷോർട്ട് ലിസ്റ്റും ചെയ്യപ്പെട്ടു.

Follow us on :

Tags:

More in Related News