Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2025 22:17 IST
Share News :
.
മുക്കം: സംഗീത സ്മൃതിയൊരുക്കി ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ പൂർവ വിദ്യാർഥി സംഘടനയായ (ഇക്കോസാ ) യു.കെ. അബൂ സഹ് ല അനുസ്മരണ സമ്മേളനവും. ബാച്ച് സംഗമവും ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ പ്രൗഡഗംഭീരമാക്കി. രാവിലെ രണ്ട് വേദികളിലായി പൂർവ വിദ്യാർഥികളുടെ ഗാനാലാപന മത്സരത്തോടെ വർണ്ണാഭമായ തുടക്കമായത്. രണ്ട് മണിക്ക് അക്കാദമിക സെമിനാർ മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ശുദ്ധമായ ഭാഷയിലും നല്ല ചര്യയിലും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ യു.കെ അബു സഹ് ലയുടെ മാപ്പിളപ്പാട്ട് രചനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. മാപ്പിളപ്പാട്ട് സാഹിത്യത്തിന് ദിശാബോധമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.. പല മേഖലയിലും ജനങ്ങളോടപ്പം ജീവിച്ച മഹാവ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു. കാലഘട്ടവുമായി ബന്ധപ്പെടുത്തി മാറ്റങ്ങൾക്ക് പാട്ടിലൂടെ ആവിഷ്ക്കാരം നടത്തി. ഇതിൽ പരേതനായ കെ സി അബ്ദുല്ല മൗലവിയുടെ ശക്തമായ പിൻതുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. യൂ.കെ യുടെ സംഭാവനകൾ മലയാളമാപ്പിളപ്പാട്ട് റോൾ ഏതാണ്ട് അംഗീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. 'ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ . സുബൈർ അധ്യക്ഷത വഹിച്ചു. പ്രൊഫ കെ .പി. കമാലുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പഴയ ബന്ധങ്ങളെ ശക്തി പെടുത്താൻ ഇത്തരം ഒത്ത് ചേരൽ മഹത്തരമാണ് അദ്ദേഹം പറഞ്ഞു. റഹ്മാൻ മുന്നൂരിൻ്റെ ഓർമ്മകൾ, ഗാനങ്ങൾ എന്നിവയുടെ ഗ്രന്ഥ്രമായ ഈ തമസ്സിൻ അപ്പുറത്ത് എന്ന പുസ്തക പ്രകാശനം ചടങ്ങിൽ നടത്തി. ഐ.പി.എച്ച് അസിസ്റ്റൻ്റ് ഡയരക്ടർ കെ.ടി ഹുസൈൻ പുസ്തകം പരിചയ പ്പെടുത്തി. എഴുത്തുകാരൻ പി.ടി കുഞ്ഞാലി, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ
എളേറ്റിൽ എന്നിവർ വിഷയം അവതരിപ്പിച്ചു. റസിയ ചാലക്കൽ, ഇ. ബഷീർ മാസ്റ്റർ, യു.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. യു.കെ. സഹ്‌ല , യു.കെ.ഹംദ എന്നിവർ ഗാനം ആലപിച്ചു. ഇക്കോസ ജനറൽ സെക്രട്ടറി ഷെബിൻ മഹബൂബ് സ്വാ ഗതവും, ജോ.സെക്രട്ടറി സലീന റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന നടന്ന ബാച്ച്സംഗമത്തിൽ ഇക്കോസ പ്രസിഡണ്ട് ഡോ. ശഹീദ് റമസാൻ അധ്യക്ഷത വഹിച്ചു. , മുൻ പ്രിൻസ്സിപ്പാൾ ഒ.പി. അബ്ദുസ്സലാം മൗലവവി, മുൻ അധ്യാപകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഒ. അബ്ദുല്ല, കെ.സി അബ്ദുലത്തീഫ്, ആസിയ ടീച്ചർ, എ. റഹ്മത്തുന്നിസ , പ്രിൻസിപ്പൽ പി.അബ്ദുൽ ഹഖ്, വൈസ് പ്രിൻസിപ്പാൾ കെ.സുബൈദ ടീച്ചർ , സലീന റഹ്മാൻ എന്നിവർ സംസാരിച്ചു,
തുടർന്ന് യു.കെ. ഇശൽ രാവ് അരങ്ങേറി. ഇക്കോസ് എക്സിക്യുട്ടീവ് അംഗം വി.പി ഷൗക്കത്തലി ആമുഖ പ്രഭാഷണവും ജോ സെക്രട്ടറി വി.കെ.എം അഷ്ഫാഖ് നന്ദിയും പറഞ്ഞു. തുടർന്ന് ജാബിർ സുലൈം ,ടി.ടി സുഹൈൽ, സലാം ബൂസമ്മ, എം ഷാദിൽ, എന്നിവരുടെ നേതൃത്തിലുള്ള സംഘം ഗാനങ്ങൾ ആലപിച്ചത്. യു.കെ.യുടെ ഖുർആനിക വിഷയങ്ങൾ, സ്ത്രീ പക്ഷം, നിത്യഹരിത ഗാനങ്ങൾ, മലയാളത്തിലെ ശൈലികൾ തുടങ്ങി വിഷയങ്ങൾ കോർത്തിണക്കി രണ്ട് മണിക്കൂർ സംഗീത വിരുന്ന് ആസ്വദിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.
പടം: ചേന്ദമംഗല്ലൂരി ഇക്കോസ യൂ കെ അനുസ്മരണ സമ്മേളനവും, ബാച്ച് സംഗമവും മാധ്യമം, മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദാഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
.
,
Follow us on :
Tags:
More in Related News
 
                        Please select your location.