Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 09:10 IST
Share News :
ഉദുമ : ഉത്തരകേരളത്തിലെ പ്രസിദ്ധവും പൗരാണികവുമായ ഉദുമ അച്ചേരി മഹാവിഷ്ണു ക്ഷേത്ര മഹോത്സവം മാര്‍ച്ച് 4,5 തീയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. 4ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6.30ന് പശുദാന പുണ്യാഹം, പ്രാസാദസുദ്ധി, തിരുഅത്താഴത്തിന് അരി അളക്കല്‍, വാസ്തുഹോമം, വാസ്തുബലി. 7 മണിക്ക് ക്ഷേത്രപരിസരത്തെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 5ന് ബുധനാഴ്ച്ച രാവിലെ 5 മണിക്ക് പളളിയുണര്‍ത്തല്‍, അഭിഷേകം തുടര്‍ന്ന് 108 തേങ്ങകൊണ്ടുളള മഹാഗണപതിഹോമം. 7 മണിക്ക് ഉഷപൂജ, 7.30ന് ബിംബശുദ്ധി, കലശാഭിഷേകം. 9.30ന് പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയും കുട്ടികളും ചേര്‍ന്ന് വിഷ്ണു സഹസ്രനാമ സ്‌ത്രോത്രപാരായണവും 10.30ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജനസമിതി ഭജനയും അവതരിപ്പിക്കും. ഉച്ചയ്ക്ക് 12.30 ന് മഹാപൂജയ്ക്കും പ്രസാദവിതരണത്തിന് ശേഷം അന്നദാനം. വൈകുന്നേരം 4.30ന് തായമ്പക, 6.30ന് ദീപാരാധന, 6.45ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന, 8 മണിക്ക് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി തുടര്‍ന്ന് നൃത്തോത്സവം.
Follow us on :
More in Related News
Please select your location.