Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെള്ളകത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന കൺവൻഷനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം

02 Jul 2025 22:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : നാളെ രാവിലെ 10 മുതൽ തെള്ളകം ഡി എം കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും, വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് രാവിലെ 09.00 മണി മുതൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങൾ.

1. എം സി റോഡിൽ പട്ടിത്താനം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ് വഴി പോകേണ്ടതാണ്. ഏറ്റുമാനൂർ ടൗൺ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാരിത്താസ്

ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മെഡിക്കൽ കോളേജ്, കുടമാളൂർ, ചുങ്കം, ചാലുകുന്ന് വഴി പോകേണ്ടതാണ്.

2. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് ജംഗ്ഷനിൽനിന്നും തിരിഞ്ഞ് പാറെച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന്, ചുങ്കം, കുടമാളൂർ, മെഡിക്കൽ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്. കോട്ടയം ടൗൺ ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക്

പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ചാലുകുന്ന്, ചുങ്കം, കുടമാളൂർ, മെഡിക്കൽ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്.




Follow us on :

More in Related News