Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 23:07 IST
Share News :
ചാവക്കാട്:രാഷ്ട്രീയ വടംവലിയുടെ ഭാഗമായി വ്യാപാരികളെ ബലിയാടുകളാക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും,തൃശൂർ ജില്ലാ പ്രസിഡന്റും കൂടിയായ കെ.വി.അബ്ദുൽ ഹമീദ്.ഇന്ന്(ഞായറാഴ്ച്ച)വാടാനപ്പള്ളിയിൽ ചാമ്പ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ കിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശാനുസരണം ചെയ്തതാണെന്ന് പറഞ്ഞു മറ്റ് രാഷ്ട്രിയ കക്ഷികൾ വലിയ പ്രക്ഷോഭം ഉണ്ടാക്കുകയും,അതെ തുടർന്ന് ആ സ്ഥാപനം അടപ്പിക്കുകയും,സ്ഥാപന ഉടമയെ നിർബന്ധപൂർവ്വം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.വൈകിട്ട് 9 മണിവരെ അദ്ദേഹത്തെ സ്റ്റേഷനിൽ നിന്നും റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഇത് വളരെ ഖേദകരവും,അതോടൊപ്പം പ്രതിഷേധാർഹവുമാണ്.കാരണം ഇവിടെ വ്യാപാരി എന്ത് തെറ്റാണ് ചെയ്തത്.വ്യാപാരി ഒരു തെറ്റും ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം വ്യാപാരികളോട് കിറ്റ് കൊടുക്കരുതെന്ന് ആരും നിർദ്ദേശം നല്കിയിട്ടില്ല.അങ്ങനെ ഒരു നിർദ്ദേശം ഉണ്ടെങ്കിൽ തീർച്ചയായും അത് പാലിക്കാൻ വ്യപാരികൾ തയ്യാറുമാണ്.ഇവിടെ അത്തരത്തിലുള്ള ഒരു നിർദ്ദേശം ഇല്ലെന്നിരിക്കെ നമ്മുടെ നാട്ടിൽ പല ഉത്സവങ്ങളുടെ ഭാഗമായിട്ടും പല സംഘടനങ്ങളും,വ്യക്തികളും സാധാരണക്കാർക്ക് കിറ്റുകൾ വിതരണം ചെയ്യാൻ വ്യാപാരികളെ ചുമതലപ്പെടുത്താറുണ്ട്.പണം നൽകി ഇത്തരം കിറ്റുകൾ ഞാൻ പറയുന്ന ആളുകൾക്ക് കൊടുക്കണമെന്ന് ഒരു വ്യക്തി പറഞ്ഞാൽ അവർക്ക് ആ കിറ്റുകൾ നൽകേണ്ട ചുമതല വ്യാപാരിടെതാണ്.അത് വ്യാപാരത്തിന്റെ ഭാഗമാണ്.അവിടെ രാഷ്ട്രീയം ഇല്ല.ഏത് രാഷ്ട്രിയ പാർട്ടികൾ പറഞ്ഞാലും കിറ്റുകൾ വിതരണം ചെയ്യാം.ഏത് സംഘടനകൾ പറഞ്ഞാലും കിറ്റുകൾ വിതരണം ചെയ്യാം.ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ്.പക്ഷെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരെങ്കിലും ഇത് ദുരുപയോകം ചെയ്യുന്നുണ്ടെങ്കിൽ അത്തരക്കാരെ ശിക്ഷിക്കുന്നതിന് പകരം കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന രീതിയിൽ വ്യാപാരികളോട് പെരുമാറുന്നത് വളരെയതികം പ്രതിഷേധാർഹമാണ്.ഇതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.എത്രയും പെട്ടെന്ന് അദ്ദേഹത്തെ റിലീസ് ചെയ്യേണ്ടതും,അതോടൊപ്പം തന്നെ ആ സ്ഥാപനം തുറന്ന് പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടതെന്നുമാണ് ഞങ്ങളുടെ അഭിപ്രായം.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തിറങ്ങും എന്നുള്ളത് കൂടി ഓർമ്മിപ്പിക്കുകയാണ്.ഞങ്ങളിവിടെ യാതൊരു തെറ്റും ചെയ്തിട്ടില്ല.പണം തരുന്ന ആളുകൾക്ക് ഉൽപ്പന്നങ്ങൾ നല്കാൻ തന്നെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് വെച്ചിട്ടുള്ളത്.അത് വേണ്ട എന്ന് ആരും ഞങ്ങളോട് പറഞ്ഞിട്ടില്ല.ഇന്ത്യ മഹാ രാജ്യത്ത് ഒരു വ്യാപാരിയുടെ സ്വാതന്ത്ര്യത്തിലാണ് കടന്നുകയറ്റം ഉണ്ടായിട്ടുള്ളത്.സ്വതന്ത്രമായി വ്യാപാരം ചെയ്യാനുള്ള അവകാശം ഞങ്ങൾക്കുണ്ട്,ആ അവകാശം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.അതുകൊണ്ട് തന്നെ ഈ വ്യാപാരിയോടൊപ്പം കേരളത്തിലെ മുഴുവൻ വ്യാപാരികളും,കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉറച്ച നിലപാടോട് കൂടി ഉണ്ടാകുമെന്ന് ഈ സമയത്ത് അറിയിക്കുകയാണെന്ന് കെ.വി.അബ്ദുൽ ഹമീദ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.