Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എൽ ഡി എഫ് സ്ഥാനാർഥി പി. പ്രദീപ് നാലാംഘട്ട പര്യടനം ആരംഭിച്ചു.

05 Apr 2026 20:35 IST

santhosh sharma.v

Share News :

വൈക്കംം: എൽ ഡി എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ നാലാംഘട്ട പര്യടനം ആരംഭിച്ചു. ഉള്‍പ്രദേശങ്ങള്‍, തുരുത്തുകള്‍, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഞായറാഴ്ചത്തെ പര്യടനം. വെള്ളൂര്‍ പഞ്ചായത്തിലെ മടത്തേടം, ചന്ദ്രാമല, ചെമ്പാല, ഇറുമ്പയം, തോന്നല്ലൂര്‍, ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, കുന്നേപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര, തുറുവേലിക്കുന്ന്, നാനാടം, നേരേകടവ് എന്നിവിടങ്ങളിലും, തലയാഴം, മറവന്‍തുരുത്ത് മേഖലകളിലും പര്യടനം നടത്തി. എല്‍ഡിഎഫ് നേതാക്കളായ പി. സുഗതന്‍, സാബു .പി മണലൊടി, കെ. ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, കെ.കെ സുനില്‍കുമാര്‍, ലൂക്ക് മാത്യു, ടി.വി ബേബി, കെ.കെ സുനില്‍ കുമാര്‍, എസ്.പി സന്തോഷ്, ആര്‍. രോഹിത്, ആര്‍ നികിതകുമാര്‍, പി.എസ് പുഷ്പമണി, കെ.സി നയനകുമാര്‍, പി.സി ഹരിദാസ്, കെ. വിജയന്‍, ടി.സി ഷണ്‍മുഖന്‍, അഡ്വ. എം.ജി രഞ്ജിത്ത് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Follow us on :

More in Related News