Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 17:35 IST
Share News :
ചാവക്കാട്:ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സ്മരണയിൽ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഉയിർപ്പു തിരുനാൾ ഭക്തിയോടും ആഘോഷത്തോടും കൂടി ആചരിച്ചു.യൂത്ത് സി.എൽ.സി പാലയൂരിന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ കല്ലറയിൽ നിന്നുള്ള ഉയിർപ്പും ശിഷ്യന്മാരുടെ ആദ്യ ദർശനവും ചിത്രീകരിച്ച ദൃശ്യാവിഷ്കാരം വിശ്വാസികൾക്ക് ആത്മീയ അനുഭവമായി മാറി.വിശുദ്ധ കുർബാനക്ക് തീർത്ഥകേന്ദ്രം അസി.വികാരി റവ.ഫാ.നിതിൻ താഴത്ത് മുഖ്യകാർമികത്വം നൽകി.തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ ഉയിർപ്പ് തിരുനാൾ സന്ദേശം നൽകി.സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ റവ.ഫാ.അഗസ്റ്റിൻ കുളപ്പുറം ടിഒആർ സഹകാർമികനായി.നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത് ഈസ്റ്റർ സന്ദേശവും ആശീർവാദവും സ്വീകരിച്ചു.തുടർന്ന് 50 ദിവസത്തെ വ്രത നോമ്പാചരണത്തിന്റെ സമാധിയായി ദേവാലയത്തിൽ എത്തിച്ചേർന്നവർക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.ഇടവക ട്രസ്റ്റിമാരായ ഫ്രാൻസി ചൊവല്ലൂർ,സേവിയർ വാകയിൽ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്,പി.എ.ഹൈസൺ,തീർത്ഥകേന്ദ്രം പിആർഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.