Sun Jun 15, 2025 7:10 PM 1ST
Location
Sign In
31 May 2025 07:58 IST
Share News :
കോഴിക്കോട് :മലബാറിൻ്റെ സമഗ്ര ടൂറിസം ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ ടൂറിസം മീറ്റ്
സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 30 ന് ഹോട്ടൽ ടിയാരയിൽ നടക്കുന്ന ബി ടു ബി മീറ്റിൽ ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ , ഹോട്ടൽസ് , റിസോർട്ട്, ഹോം സ്റ്റേ ,മറ്റ് ടൂറിസം സംരംഭകർ എന്നിവർക്ക് പരസ്പരം കൂടികാഴ്ച നടത്താൻ അവസരം ഒരുക്കും.
ടൂറിസം പ്രൊജക്ടുകൾ , പുതിയ ടുറിസം സ്ഥലങ്ങൾ
പരിചയപ്പെടുത്തൽ , നിലവിലുള്ള ടൂറിസം സ്ഥലങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തൽ മീറ്റിൽ നടക്കും .
1500 ഓളം ബയേഴ്‌സ് ,
100 ഓളം സ്റ്റാളുകൾ സജ്ജീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ :9539505030 വിളിക്കാവുന്നതാണ്.
വാർത്ത സമ്മേളനത്തിൽ
മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട്,
ഹോസ്റ്റ് പാർട്ടണർ ഹോട്ടൽ ടിയാര ജനറൽ മാനേജർ പി എ ശ്രീജിത്ത്,
അബു ജുനൈദ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മലബാർ മീറ്റ് ഹോസ്റ്റ് പാർട്ണർ ഹോട്ടൽ ടിയാര ജനറൽ മാനേജർ പി എ ശ്രീജിത്തിന് മലബാർ മീറ്റിന്റെ ക്ഷണക്കത്ത് മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ നൽകുന്നു.
Follow us on :
More in Related News
Please select your location.