Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനം ജനുവരി 3ന് വെന്നിയൂർ കൊടക്കല്ലിൽ

02 Jan 2025 19:55 IST

Jithu Vijay

Share News :


തിരൂരങ്ങാടി : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനം ജനുവരി 3ന് വെള്ളിയാഴ്ച വൈകിട്ട് നാലര മണിക്ക് വെന്നിയൂർ കൊടക്കല്ലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കുക, വ്യക്തി വിശുദ്ധി കാത്തു സൂക്ഷിക്കാൻ പ്രേരിപ്പിക്കുക, കുടുംബ സംവിധാനം തകർക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രതിരോധം തീർക്കുക, ലിബറലിസത്തെ തോൽപ്പിക്കുന്നതിനുള്ള കരുത്ത് നേടുക, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലകൊള്ളുക, സാമൂഹ്യ മാധ്യമങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള അവബോധം നൽകുക, എന്നിവ ലക്ഷ്യങ്ങളാണ്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. അബ്ദുൽമജീദ് കരിപറമ്പ് അധ്യക്ഷത വഹിക്കും.


കേരള മുസ്ലിംകൾ: സമകാലിക വർത്തമാനങ്ങൾ, വ്യക്തിയും കുടുംബവും - പുതിയ കാലത്ത് , വ്യതിചലിക്കാത്ത വിശ്വാസം എന്നീ വിഷയങ്ങളിൽ ടി.കെ. അശ്റഫ്, താജുദ്ദീൻ സ്വലാഹി, ശാഫി സ്വബാഹി എന്നിവർ പ്രഭാഷണം നടത്തും. ഹനീഫ ഓടക്കൽ, മുഷ്താഖ് അൽ ഹികമി , കെ.പി. അബ്ദുൽ വാഹിദ്, ഇർഫാൻ കരിപറമ്പ് എന്നിവർ പ്രസംഗിക്കും.


പത്രസമ്മേളനത്തിൽ പി.ഒ.ഉമർഫാറൂഖ്,

ഹബീബ് കോഴിക്കൽ, റഹ്മത്ത് എം.ടി,

ബാപ്പുട്ടി തെന്നല, അഷ്റഫ് ടി, മുഹമ്മദ് പൂങ്ങാടൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News