Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു

10 Jun 2026 10:04 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അൽ-ബത്താഷി എൻജിനീയറിങ് ആൻഡ് സർവിസസ് എൽ.എൽ.സി.യുടെ പാർട്ണറും, ആർക്കിടെക്റ്റുമായ ആലപ്പുഴ കൃഷ്ണപുരം സ്വദേശിയായ ദീപു ദിലീപ് കുമാർ (42) ഹൃദയാഘാതത്തെ തുടർന്ന് മസ്‌കറ്റിൽ നിര്യാതനായി.

കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം.

കൃഷ്ണപുരം സൗത്ത് കൊച്ചുമുറി പട്ടത്തിൽ വീട്ടിൽ ദിലീപ് കുമാർ സദാശിവന്റെയും ലൈലാമണിയുടെയും മകനാണ് ദീപു ദിലീപ് കുമാർ.

ഒമാനിൽ അഞ്ച് പതിറ്റാണ്ടിലേറെയായി വ്യവസായ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അൽ-ബത്താഷി ഗ്രൂപ്പ് സ്ഥാപകനും ജി.ഡി.പി.എസ്. ഒമാൻ രക്ഷാധികാരിയുമായ ദിലീപ് കുമാർ സദാശിവന്റെ മകനായ ദീപു ദിലീപ് കുമാർ, മസ്‌കറ്റിൽ പഠിച്ചു വളർന്നയാളാണ്.

വാസ്തുവിദ്യാ രംഗത്ത് ശ്രദ്ധേയനായ അദ്ദേഹം അൽ-ബത്താഷി എൻജിനീയറിങ് ആൻഡ് സർവിസസ് എൽ.എൽ.സി.യുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്നു. മസ്‌കറ്റിലെ റൂവി എം.ബി.ഡി. മേഖലയിലായിരുന്നു താമസം.

ഭാര്യ: ഡോ. രേണു സുദർശൻ കൗല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ്. മകൾ: ദിയ മസ്‌കറ്റിൽ വിദ്യാർഥിനിയാണ്. സഹോദരി: ദീപ്തി ദിലീപ് കുമാർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു.

മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച സ്വദേശമായ ആലപ്പുഴ, കൃഷ്ണപുരത്തെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ദീപുവിന്റെ നിര്യാണം ഒമാനിലെ പ്രവാസി-വ്യവസായ സമൂഹത്തിൽ വലിയ ദുഃഖത്തിനിടയാക്കിയിട്ടുണ്ട്.

Follow us on :

More in Related News