Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്ര വിശ്വാസത്തെ ഹനിക്കുന്നവർ ക്ഷേത്രഭരണത്തിൽ നിന്നും മാറി നിൽക്കണം..

10 Nov 2025 19:22 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ ജനനി മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാ സംഗമം ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികളെ ഏൽപ്പിക്കണമെന്നും,ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യും വിധത്തിലുള്ള നടപടികളിൽ നിന്നും ഭരണാധികാരികൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.ഗുരുവായൂർ നഗരസഭ ഫെസിലിറ്റേഷൻ ഹാളിൽ നടന്ന സംഗമം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ കുമാരി രാധാദേവി ഉദ്ഘാടനം ചെയ്തു.പ്രശസ്ത ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ "സ്ത്രീ ശാക്തീകരണം" വിഷയമാക്കി മുഖ്യപ്രഭാഷണം നടത്തി.കവി കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ അനുഗ്രഹപ്രഭാഷണം നടത്തി.ജനനി പ്രസിഡന്റ് രാധ ശിവരാമൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ ആമുഖഭാഷണം നടത്തി.ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ രേണുക ശങ്കർ,ജ്യോതി രവീന്ദ്രനാഥ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മധു കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ,ജനനി സെക്രട്ടറി സരസ്വതി വിജയൻ,വൈസ് പ്രസിഡന്റ് ബീന രാമചന്ദ്രൻ,ട്രഷറർ ഗീതാവിനോദ്,കെ.ടി.ശിവരാമൻ നായർ,തുറവൂർ ശിവപ്രസാദ്,പ്രവീൺ പരപ്പനങ്ങാടി,ശ്രീകുമാർ പി.നായർ,ശ്രീധരൻ നായർ കുന്നത്ത് എന്നിവർ സംസാരിച്ചു.ജനനി സ്വരലയ തിരുവാതിരക്കളി സംഘത്തെയും ജനനി അഷ്ടപദി സംഘത്തെയും ഉപഹാരം നൽകി ആദരിച്ചു. പ്രശസ്ത അഷ്ടപദി ഗുരുനാഥൻ ജ്യോതിദാസ് ഗുരുവായൂരിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജനനി അംഗങ്ങളായ കേണൽ പി.എൻ.ശാന്തമ്മ,ദേവി പ്രേംകുമാർ,ഉദയശ്രീ ശ്രീധർ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.


Follow us on :

More in Related News