Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപകർക്ക് വല്ലം മടയൽ മത്സരവും.

23 Nov 2025 13:12 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിൽ വെച്ച് നടക്കുമ്പോൾ ജില്ലാ കലോത്സവം ഗ്രീൻ

പ്രോട്ടോകോൾ കമ്മിറ്റി അധ്യാപകർക്ക് വേണ്ടി വല്ലം മെടയൽ മൽസരം സംഘടിപ്പിക്കുന്നു.

 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വി.എച്ച്.എസ്..ഇ സ്റ്റേജ് പരിസരത്ത് വെച്ചാണ് മൽസരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.


വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. 

താല്പര്യമുള്ളവർ 9846249370 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യുകയോ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Follow us on :

Tags:

More in Related News