Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

24 Nov 2025 03:11 IST

ISMAYIL THENINGAL

Share News :

ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദവേദി എല്ലാ വർഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വർഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാദർ ഡേവീസ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ, ജനങ്ങൾക്കിടയിൽ മനവീയത വളർത്തേണ്ടതിന്റെ ആവശ്യകത, സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.


നവംബർ 20ന് വൈകീട്ട് ഇന്ത്യൻ കൾച്ചർ സെന്റർ അശോകാ ഹാളിൽ നടന്ന യോഗത്തിന് വേദി പ്രസിഡന്റ്‌ വിഷ്ണു ജയറാം ദേവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് പ്രമോദ് മൂന്നിനി സ്വാഗതം ആശംസിച്ചു.

ഐസിസി അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ട് മണിക്കൂർ നേരത്തോളം അക്ഷരാർത്ഥത്തിൽ ഫാദറിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തിൽ ലയിച്ചിരുന്നു.


ഐസിസി പ്രസിഡൻറ് എ.പി മണികണ്ഠൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഭവൻസ് സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ അഞ്ജന മേനോൻ, വേദി ട്രഷറർ‌ തോമസ്, ജനറൽ കോ ഓർഡിനേറ്റർ മുഹമ്മദ്‌ മുസ്തഫ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ വി.എസ്. നാരായണൻ, കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയർമാൻ ജോജു കൊമ്പൻ, കാരുണ്യം പദ്ധതി ചെയർമാൻ കുഞ്ഞു മൊയ്‌ദു എന്നിവർ സന്നിഹിതരായിരുന്നു.

വേദി സെക്രട്ടറി ആർ.കെ റാഫി യോഗം നിയന്ത്രിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ റസാഖ് ‌ യോഗത്തിന് നന്ദി പറഞ്ഞു.


സൗഹൃദവേദിയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന ഫാദറിനെ വേദി പ്രസിഡൻറ് വിഷ്ണു ജയറാം മൊമന്റോ നൽകി ആദരിച്ചു.


ഖത്തർ ബാഡ്മിന്റൺ ഫെഡറേഷൻ അമ്പയർ ആയി തിരഞ്ഞെടുക്കപ്പെട്ട സൗഹൃദവേദി സ്പോർട്സ് വിംഗ് കൺവീനവർ വിജയ് ഭാസ്കർ, 23 ആം ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണമെഡൽ കരസ്തമാക്കിയ സൗഹൃദവേദി കൈപ്പമംഗലം സെക്ടർ അംഗം സിയ ഉൾഹഖ്, ബാഡ്മിന്റനിലെ മികച്ച പ്രകടനത്താൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ച ഇരിഞ്ഞാലക്കുട സെക്ടർ അംഗം പ്രണവിന്റെ മകൻ നിഹാൻ പ്രണവ് എന്നിവരും മൊമെന്റോ ഏറ്റു വാങ്ങി സൗഹൃദവേദിയുടെ ആദരം സ്വീകരിച്ചു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് സൗഹൃദ ഭക്ഷണം കഴിച്ചു പിരിഞ്ഞതോടെ ഈ വർഷത്തെ മാനവ സൗഹൃദ സംഗമത്തിന് തിരശ്ശീല വീണു.



Follow us on :

More in Related News