Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 20:56 IST
Share News :
കട്ടപ്പന: വെള്ളിലാംകണ്ടത്തെ വീട്ടില്‍ മോഷണം. പാത്രങ്ങളും വീട്ടുപകരണങ്ങളും കവര്‍ന്നു.കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ഓലാനിക്കല്‍ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന വാര്‍പ്പ് ഉള്‍പ്പെടെയുള്ള വലിയ പാത്രങ്ങള്‍, ചെമ്പ് പാത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ തുടങ്ങിയ നഷ്ടപ്പെട്ടു. ഞായറാഴ്ച രാവിലെ ബിജു അച്ഛനോടൊപ്പം ആശുപത്രിയില്‍ പോയിരുന്നു. ഭാര്യയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ മുറ്റം വൃത്തിയാക്കുന്നതിനായി ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് മോഷണംനടന്നതായി അറിയുന്നത്. ഉടന്‍ കട്ടപ്പന പോലീസില്‍ വിവരമറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടമായിട്ടില്ല. കട്ടപ്പന എസ്.ഐ കെ.വി ജോസഫും സംഘവും അന്വേഷണം തുടങ്ങി. മോഷ്ടാവിനെപറ്റി വിവരം ലഭിച്ചതായും ഉടന്‍പിടികൂടുമെന്നും പോലീസ് പറയുന്നു.
Follow us on :
More in Related News
Please select your location.