Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 09:07 IST
Share News :
ആഴ്ചവട്ടം
ആഴ്ചവട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ക്രിയേറ്റീവ് കോർണർ എം.എൽ.എ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ അറിവുകളും ജീവിതനൈപുണികളും മനോഭാവവും ഒരു വ്യക്തിയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനും ഒപ്പം അറിവ് നിർമ്മാണ പ്രക്രിയ രസകരമായും ക്രിയാത്മകമായി കുട്ടികൾക്ക് അനുഭവപ്പെടുന്നതിനുമായി വിവിധതരം തൊഴിൽ പ്രവർത്തനങ്ങളെ ഉൾചേർത്തുകൊണ്ടുള്ള നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.
പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യമാണ് ക്രിയേറ്റീവ് കോർണർ എന്ന പദ്ധതിക്കുള്ളത്. കൃഷി, ഇലക്ട്രിക്കൽ വർക്ക്, കാർപെൻ്ററി, ഫാഷൻ ഡിസൈൻ, പാചകം, ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പാഠഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തി പരിശീലനം നടത്തും. ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ല എന്ന ബോധ്യമുണ്ടാകുന്നതിനും ഈ പദ്ധതി സഹായകരമാകും. SSK യുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്.
പാഠപുസ്തകത്തിലെ ആശയങ്ങൾ വിവിധ തൊഴിൽ പ്രവർത്തനങ്ങളിലൂടെ രസകരവും ക്രിയാത്മകവുമായി കുട്ടികൾക്ക് അനുഭവവേദ്യമാക്കുക, പലതരം തൊഴിൽ മേഖലകളിലെ ഉപകരണങ്ങളെ പരിചയപ്പെടുത്തുക, തൊഴിൽ സംസ്കാരത്തെപ്പറ്റി ശരിയായ മനോഭാവവും ധാരണയും വളർത്തിയെടുക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഉദ്ഘാടനശേഷം എം.എൽ.എയും മറ്റ് വിശിഷ്ടാതിഥികളും ക്രിയേറ്റീവ് കോർണർ സന്ദർശിക്കുകയും വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ എൻ. സി. മോയിൻകുട്ടി അധ്യക്ഷനായി. പ്രിൻസിപ്പൽ കവിത വി. ആർ. സ്വാഗതം പറഞ്ഞു. SSK യുടെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ. എ. കെ. അബ്ദുൽ ഹക്കീം മുഖ്യാതിഥിയായിരുന്നു. URC സൗത്ത് BPC പ്രവീൺകുമാർ. വി പദ്ധതി വിശദീകരണം നടത്തി. PTA പ്രസിഡൻറ് ബിന്ദു കെ.എസ്, MPTA പ്രസിഡൻറ് ഹസീന, SMC ചെയർമാൻ അഫ്സൽ കോണിക്കൽ, ആഴ്ചവട്ടം LP സ്കൂൾ HM ഹേമലത, അജീഷ് മാത്യു, സിന്ധു വി.ജി എന്നിവർ ആശംസകൾ അർപ്പിച്ചു. HM ഇൻചാർജ് വസുമതി. യു നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.