Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2025 20:37 IST
Share News :
വൈക്കം: നവരാത്രികാലം എത്താറായിട്ടും ടി.വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ യാതൊരു വിധ മുന്നൊരുക്കവും നടത്താതെ പൂർണ്ണമായും ഈ ക്ഷേത്രത്തെ ദേവസ്വം ബോർഡ് അവഗണിച്ചതായി ഭക്തജനങ്ങളുടെ ആക്ഷേപം. ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഏകസ്വയംഭൂ സരസ്വതി ക്ഷേത്രമായ ഇവിടം ദേവസ്വം ബോർഡിൻ്റെ അനാസ്ഥ മൂലം ജീണ്ണാവസ്ഥയിലാണെന്നും. വിദൂര സ്ഥലങ്ങളിൽ നിന്നും പോലും ധാരാളം ഭക്തജനങ്ങൾ എത്തിചേരാറുള്ള ഈ ക്ഷേത്രത്തിൽ ഇത്തവണ നവരാത്രികാലത്ത് ദക്തരെ കാത്തിരിക്കുന്നത് വൃത്തിഹീനമായ ക്ഷേത്ര പരിസരമാണെന്നും പ്രദേശത്തെ ഭക്തജനങ്ങൾ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ മരങ്ങൾ വെട്ടി മാറ്റുന്നതിനു പോലും ഇതുവരെ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്ഷേത്രമതിൽക്കകം പുല്ലുകൾ വളർന്നും കുറ്റിക്കാടുകൾ പടർന്നും ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. വർഷങ്ങളായി ഇവിടെ ഉപദേശക സമിതി ഇല്ലാത്തതും ക്ഷേത്രത്തിൻ്റെ ജീർണ്ണാവസ്തക്ക് ആക്കം കൂട്ടുന്നു. ദേവസ്വംബോർഡ് ഈ ക്ഷേത്രത്തെ പൂർണ്ണമായും അവഗണിച്ച മട്ടിലാണെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. ഭക്തജനങ്ങൾ പരാതിയുമായി ദേവസ്വം മന്ത്രിയേയും പ്രസിഡൻ്റിനേയും കാണാൻ ഒരുങ്ങുകയാണെന്ന് മുൻ ഉപദേശക സമിതി പ്രസിഡൻ്റ് സുമേഷ് പുളിയപ്പളളിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.