Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2025 21:45 IST
Share News :
വൈക്കം: മറവൻതുരുത്ത് ഗ്രാമപഞ്ചാത്ത് 11-ാം വാർഡിൽ കുലശേഖരമംഗലത്ത് പുതിയതായി നിർമ്മിക്കുന്ന 41-ാം നമ്പർ അങ്കണവാടി
കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി
കല്ലിടൽ ചടങ്ങ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിലടീച്ചർ, ഐ സി ഡി എസ് സൂപ്പർവൈസർ എസ്.അതിര, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സീമ ബിനു, ബി.ഷിജു, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ വി.ആർ അനിരുദ്ധൻ, കെ.ബി രമ, സി. സുരേഷ് കുമാർ, പ്രമീള രമണൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സനീഷ് കുമാർ, എ ഇ വിനീത തുടങ്ങിയവർ പങ്കെടുത്തു. കുലശേഖരമംഗലം ശ്രീലക്ഷ്മിയിൽ സുരേഷ് സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് എം ജി എൻ ആർ ഇ ജി യിൽ പെടുത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.