Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2025 20:49 IST
Share News :
സൊഹാർ: നവചേതനയുടെ ആഭിമുഖ്യത്തിൽ 'ഓണോത്സവം 2025' അരങ്ങേറി. സോഹാറിലെ അൽ മുല്തഖ ഹാളിൽ വച്ച് നടന്ന ഓണോൽസവം 2025 നാട്ടുത്സവത്തിന്റെ അവേശം വിതറിയാണ് മുന്നോട്ട് പോയത്. ആഘോഷാത്മകമായും വൈഭവത്തിന്റെയും നിറവിൽ കൊണ്ടാടിയ ഓണോൽസവം 2025 വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിൽ വിജയം കുറിച്ചു.
ഓണോൽസവം 2025 ൻറെ ഉദ്ഘാടനം റെജി വിശ്വനാഥ് നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മാരായ സുബിൻ ബാലകൃഷ്ണൻ, പാർവതി രാഹുൽ എന്നിവരെ കൂടാതെ നവചേതന പ്രസിഡന്റായ അനീഷ് എരാടത്ത്, സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരും ചേർന്ന് വിളക്ക് കൊളുത്തി നിർവഹിച്ചു.
മാവേലിയുടെ വരവേൽപ്പോടെ തുടക്കമിട്ട ആഘോഷങ്ങളിൽ വിവിധങ്ങളായ കേരളീയ കലാരൂപങ്ങൾ നിറഞ്ഞുനിന്നു. ഘോഷയാത്ര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര, നവചേതന അംഗങ്ങളുടെ ഫാഷൻ ഷോ, തുടങ്ങി വിവിധ പരിപാടികൾ സദസ്സിനെ ആകർഷിച്ചു. പ്രധാന ആകർഷണമായി മാറിയത് വിശ്വനാഥ് സംവിധാനം ചെയ്ത, നവചേതന അംഗങ്ങൾ അഭിനയിച്ച ഓണ നാടകം "മാ...ഓണം" ആയിരുന്നു. വേറിട്ട ശൈലിയിൽ ഹൃദയസ്പർശിയായും, മനോഹരമായ രീതിയിലും ഭാവപൂരിതമായ നാടകം പ്രേക്ഷകരെ പിടിച്ചിരുത്തി.
പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പരിപാടിയായിരുന്ന മലയാളി മങ്കയും കേരളാശ്രീമാനും. കേരളീയ വസ്ത്ര സൗന്ദര്യത്തിൽ ഒരുങ്ങിയിറങ്ങിയ മങ്കയും, ശ്രീമാനും കാണികളുടെ മനം കവർന്നു. ഡോ. കെസിയ അലക്‌സാണ്ടർ ആണ് മലയാളി മങ്ക പട്ടം നേടിയത്. അരുൺ വേണുഗോപാൽ കേരളശ്രീമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വർണ്ണാഭമായ പൂക്കള മത്സരവും, പരിപാടിയിൽ അരങ്ങേറി. ബദറൽ സമ ആശുപത്രി ഗ്രൂപ്പിന്റെ പൂക്കളം ഒന്നാം സമ്മാനം നേടി.
അനീഷ് ഏറാടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ എല്ലാവർക്കും ഇഷ്ടമായി. ഓണത്തിന്റെ ആചാരങ്ങളും സംസ്കാരവും ഒരുമിച്ച് കൊണ്ടുപോകാൻ നവചേതന നടത്തുന്ന ശ്രമത്തിന്‍റെ ഉജ്വല ഉദാഹരണമായിരുന്നു ഓണോൽസവം 2025. സോഹാറിലെ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായിത്തീർന്ന ഈ ആഘോഷം എല്ലാ തലങ്ങളിലും വിജയകരമായി സാക്ഷാത്കരിച്ചു.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത് / ഷാർഗി ഗംഗാധർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.