Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ പഞ്ചവടി മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ഒക്ടോബർ 31-നുംവാവുബലിതര്‍പ്പണം നവംബർ 1-നും

29 Oct 2024 16:28 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ഒക്ടോബർ 31-നും,തുലാമാസ വാവുബലിതര്‍പ്പണം നവംബർ 1-നും നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.ഉത്സവ ദിനമായ വ്യാഴാഴ്ച്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ എന്നിവ ഉണ്ടാകും.രാവിലെ 8.30-ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരികദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിക്കും.ഗജരാജന്‍ ചെർപ്പുളശ്ശേരി രാജശേഖരൻ തിടമ്പേറ്റും.എഴുന്നള്ളിപ്പിന്റെ ഭാഗമായി മണത്തല ജനാര്‍ദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുണ്ടാവും.വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് വൈകിട്ട് 3 മണിക്ക് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര കുടുംബ ക്ഷേത്രത്തില്‍ നിന്നും,തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് വൈകിട്ട് 3-ന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.കരിവീരൻമാർ,വാദ്യമേളങ്ങൾ,നാടൻ കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.ക്ഷേത്രകമ്മിറ്റിയുടെയും,തെക്ക്,വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.പിറ്റേദിവസം വെള്ളിയാഴ്ച്ച(നവംബർ 1-ന്) പുലർച്ചെ 2.30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പിതൃതർപ്പണം നടക്കും.ക്ഷേത്ര ഭരണസമിതി സെക്രട്ടറി വിനയദാസ് താമരശ്ശേരി,ജയപ്രകാശൻ കടാമ്പുള്ളി,രാജന്‍ മാസ്റ്റർ വേഴാംപറമ്പത്ത്,കെ.എസ്.ബാലന്‍ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

Follow us on :

More in Related News