Sun Jun 15, 2025 6:45 AM 1ST

Location  

Sign In

ദ ഷോർ വൈബ്‌സ് 67ാം വാർഷികം സംഘാടക സമിതിയായി.

07 Dec 2024 09:26 IST

UNNICHEKKU .M

Share News :

മുക്കം :'ദ ഷോർ വൈബ്സ് ' എന്ന തലക്കെട്ടിൽ 2025 ജനുവരി 9, 10, 11 തിയതികളിൽ വെസ്റ്റ് കൊടിയത്തൂരിൽ സംഘടിപ്പിക്കുന്ന കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.

പഞ്ചായത്ത് തല മത്സരങ്ങൾ (ചിത്രരചന, പ്രസംഗം, ഫുഡ് ഫെസ്റ്റ്), എക്സിബിഷൻ, നാട്ടുകാരുടെ ഗാനമേള, ഡോക്യുമെൻററി, സാംസ്കാരിക സമ്മേളനം ,ആദരം,സമ്മാനദാനം,കലാനിശ (അംഗനവാടികൾ, കെ ജി , സ്കൂൾ, പൂർവ്വ വിദ്യാർഥികൾ, സമീപ സ്കൂൾ), വാർഷികോപഹാര സമർപ്പണം,ഡിജിറ്റൽ മാഗസിൻ, പൂർവ വിദ്യാർഥി സംഗമം തുടങ്ങിയ വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി രൂപീകരണ യോഗം പി ടി എ പ്രസിഡന്റ് ശംസു കുന്നത്ത് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത് നന്ദിയും പറഞ്ഞു.കെ ഹസ്സൻകുട്ടി , കെ എം അബ്ദുൽ ഹമീദ്, പി കെ ഫൈസൽ, വി സി രാജൻ. ടി കെ അഹമ്മദ് മാസ്റ്റർ, ശരീഫ് അമ്പലക്കണ്ടി. എം വി അബ്ദുറഹിമാൻ, സി ടി മുനീർ,വി സി സുനിത , ബി ബിഷ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ : എം ടി റിയാസ് (ചെയർമാൻ) , ശംസു കുന്നത്ത് (ജനറൽ കൺവീനർ), ടി കെ ജുമാൻ (കൺവീനർ), ഷിഹാബ് കുന്നത്ത് (വൈസ് ചെയർമാൻ), എ കെ ഹാരിസ്, സിറാജുന്നീസ ഉനൈസ്(ജോ. കൺവീനർമാർ)


ചിത്രം: 'ദ ഷോർ വൈബ്സ് ' എന്ന തലക്കെട്ടിൽ 2025 ജനുവരി 9, 10, 11 തിയതികളിൽ വെസ്റ്റ് കൊടിയത്തൂരിൽ സംഘടിപ്പിക്കുന്ന കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷ  സംഘാടക സമിതി രൂപീകരണ യോഗം പി ടി എ പ്രസിഡന്റ് ശംസു കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News