Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്മശ്രീ സി.ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) രണ്ടാം അനുസ്മരണ സമ്മേളനം ചാവക്കാട് വല്ലഭട്ട കളരി അങ്കണത്തിൽ വെച്ച് നടന്നു

25 May 2025 20:39 IST

MUKUNDAN

Share News :

ചാവക്കാട്:കളരിപ്പയറ്റിനെ കടൽ കടത്തി ചാവക്കാടിന്റെ പെരുമ ലോകമെമ്പാടുമെത്തിച്ച കളരിപയറ്റ് ആചാര്യനും,പത്മശ്രീ പുരസ്‌കാര ജേതാവുമായ അന്തരിച്ച ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കൾ) രണ്ടാം അനുസ്മരണ സമ്മേളനം ചാവക്കാട് വല്ലഭട്ട കളരി അങ്കണത്തിൽ വെച്ച് നടന്നു.പ്രശസ്ത തുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗുരുപത്നി സൗദാമിനി അമ്മ ഭദ്രദീപം തെളിയിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.പ്രശസ്ത കവിയും,ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ഉണ്ണി ഗുരുക്കളുടെ പേരിൽ ഏർപ്പെടുത്തിയ കളരി ഗുരുശ്രേഷ്ഠ പുരസ്കാരം തലശ്ശേരി പുത്തൂർ ഭാരത് കളരിയിലെ പി.പി.കൃഷ്ണൻ മാസ്റ്റർ ഗുരുക്കൾക്ക് സമ്മാനിച്ചു.10,001 രൂപ ക്യാഷ് അവാർഡും നൽകി.കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി.കൃഷ്ണദാസ് ഗുരുക്കൾ,ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.ജി.സത്യപ്രകാശ് ഗുരുക്കൾ,ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യം,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.ഐ.നാസർ,ചാവക്കാട് നഗരസഭ 17-ആം വാർഡ് കൗൺസിലർ എം.ബി.പ്രമീള,അനുസ്മരണ കമ്മിറ്റി ചെയർമാൻ പി.മോഹൻദാസ്(മണി),ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍,കെ.പി.രാജീവ്,കെ.പി.ദിനേശൻ,കെ.പി.നിർമ്മല എന്നിവർ സംസാരിച്ചു.  





Follow us on :

More in Related News