Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിസ്തുരാജന്റെ രാജത്വ തിരുനാളിനോടുനുബന്ധിച്ചു കടുത്തുരുത്തിയില്‍ നടന്ന വിശ്വാസറാലി ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി.

24 Nov 2024 18:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ക്രിസ്തുരാജന്റെ രാജത്വ തിരുനാളിനോടുനുബന്ധിച്ചു കടുത്തുരുത്തിയില്‍ നടന്ന വിശ്വാസറാലി ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി. തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും പങ്കെടുത്തത് ആയിരങ്ങള്‍. സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തിലാണ് തിരുനാളാഘോഷവും വിശ്വാസ റാലിയും നടത്തിയത്. പുതിയ പള്ളിയങ്കണത്തില്‍ നിന്നുമാരംഭിച്ച റാലി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊടി, തോരണങ്ങള്‍, മുത്തുകുടകള്‍, ബലുണുകള്‍ തുടങ്ങിയവയെല്ലാം റാലി ആഘര്‍ഷകമാക്കി. വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളുമായിട്ടാണ് റാലിയില്‍ വിശ്വാസികള്‍ പങ്കെടുത്തത്. ഇടവകയിലെ ഒന്ന് മുതല്‍ 27 വരെയുള്ള കുടുംബ

കൂട്ടായ്മകള്‍ ക്രമമനുസരിച്ചു റാലിയില്‍ പങ്കെടുത്തു. പഴയപള്ളി ചുറ്റി മെയിന്‍ റോഡില്‍ പ്രവേശിച്ചു മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലെത്തി തിരികെ സപ്ലൈകോ ലാഭം മാര്‍ക്കറ്റിന് മുന്നിലൂടെ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. ഒരുകാലത്ത് കടുത്തുരുത്തിയിലെ

ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു ക്രിസ്തുരാജന്റെ തിരുനാളാഘോഷം.

വിശ്വാസറാലിക്കും ആഘോഷ പരിപാടികള്‍ക്കും ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി



Follow us on :

More in Related News