Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 09:14 IST
Share News :
മേപ്പയ്യൂർ:പുറക്കാമലയിലെ ജനങ്ങളുടെ ഇച്ഛാശക്തിയുടെ മുമ്പിൽ ക്വാറി മാഫിയയും ഭരണകൂടവും മുട്ടുമടക്കേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ.കഴിഞ്ഞ രണ്ടു വർഷക്കാലമായി പുറക്കാമലയിലെ ജനങ്ങൾ നടത്തുന്നത് നാടിനെ സംരക്ഷിക്കാനുള്ള ജനാധിപത്യപരമായ സമരമാണ്. ഈ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്. അറസ്റ്റ് വരിച്ച സമര പോരാളികൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി.പി.ദുൽഖിഫിൽ. പോലീസ് സംരക്ഷണത്തിൽ ക്വാറി പ്രവർത്തിപ്പിക്കുവാൻ വന്നവർ സ്ഥലത്തെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് പിൻമാറുകയായിരുന്നു.
സ്വീകരണ യോഗത്തിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, ആർ ജെ ഡി നിയോജകമണ്ഡലം പ്രസിഡന്റ് മോനിഷ, മുസ്ലിം ലീഗ് നേതാവ് കമ്മന അബ്ദുറഹിമാൻ, സിറാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വീകരണ പ്രകടനത്തിന് പി.കെ. അനീഷ്, സി.പി. സുഹനാദ്, മുരളീധരൻ, വി.എ. ബാലകൃഷ്ണൻ,നസ്റു എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.