Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുസ്ഥലങ്ങള്‍ മലിനപെടുത്തി മാലിന്യം തള്ളിയതിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി പഞ്ചായത്ത്.

16 Feb 2025 21:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൊതുസ്ഥലങ്ങള്‍ മലിനപെടുത്തി മാലിന്യം തള്ളിയതിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി പഞ്ചായത്ത്. ശുചിമുറി മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ തയാറാകാത്തദേവസ്വം ബോര്‍ഡിനും പഞ്ചായത്ത് നോട്ടീസ് കൊടുത്തു. കടുത്തുരുത്തി പഞ്ചായത്തധികൃതരാണ് കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന മാംസ വ്യാപാര സ്ഥാപനം യൂദാ മീറ്റ്‌സിനും പ്രിയങ്ക വെജിറ്റബില്‍സിനും പിഴ ചുമത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. ടൗണിലെ ദേവസ്വം ബോര്‍ഡ് വക കെട്ടിത്തിലെ ശുചിമുറി മാലിന്യവുമായി ബന്ധപെട്ട പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതിനാണ് ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കിയതെന്ന പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആപ്പുഴ തീരദേശ റോഡില്‍ പ്രവര്‍ത്തിക്കുന്ന യൂദാ മീറ്റ്‌സ് എന്ന മാംസ വ്യാപാര സ്ഥാപനത്തിന് ആവശ്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്ലെന്നും ഉരുക്കളെ ഇവിടെയിട്ടാണ് കൊല്ലുന്നതെന്നും മാലിന്യം ഇവിടെ കൂടി കിടക്കുന്നതായും നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഇവിടുത്തെ മാലിന്യം സമീപത്തെ വലിയതോട്ടിലേക്കു ഒഴുക്കുന്നതായും പരാതിയുണ്ട്. പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ക്രമകേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനായിരം രൂപ പിഴ അടയ്ക്കാന്‍ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കൂടാതെ ടൗണില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്ക വെജിറ്റബിള്‍സ് കടയില്‍ നിന്നുള്ള മാലിന്യം ചാക്കുകളില്‍ കെട്ടി റോഡരികില്‍ തള്ളിയതിനാണ് 25,000 രൂപ കടയുടമയ്ക്ക് പിഴ ചുമത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത പറഞ്ഞു.




Follow us on :

More in Related News