Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 11:23 IST
Share News :
വൈക്കം: ഉല്ലല കാളിശ്വരം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തി തുറന്നു മോഷണം. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ചെറിയ തുക മോഷ്ട്ടാക്കൾ അപഹരിച്ചു. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച പുലർച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ശ്രീകാര്യക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടർ കുത്തി പൊളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വൈക്കം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉല്ലല737-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. രാത്രികാലങ്ങളിൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചിട്ടുള്ള സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം പ്രസിഡൻ്റ് ജി.സുരേഷ് ബാബു, മാനേജർ കെ. കൃഷ്ണകുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.