Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്നിന് പണം നൽകാത്തതിൽ പ്രകോപനം; കണ്ണൂരിൽ സ്വന്തം വീടിന് തീവെച്ച യുവാവ് അറസ്റ്റിൽ

15 Jul 2026 06:43 IST

Enlight Media

Share News :

മാതാപിതാക്കൾ നേരത്തെ വീട് വിട്ട് താമസം; വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു

കണ്ണൂർ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായി സ്വന്തം വീടിന് തീയിട്ട യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപം താമസിക്കുന്ന അഭിഷേക് ആണ് പിടിയിലായത്.

പോലീസ് പറയുന്നതനുസരിച്ച്, മയക്കുമരുന്ന് വാങ്ങാൻ അഭിഷേക് പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ വീട്ടിൽ തീകൊളുത്തുകയായിരുന്നുവെന്നാണ് ആരോപണം.

ബഹിരാകാശത്തേക്ക് പറന്ന് ആദ്യ മലയാളി; അനിൽ മേനോൻ എട്ട് മാസത്തെ ഐ.എസ്.എസ് ദൗത്യത്തിന് തുടക്കമിട്ടു

പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കൾ നേരത്തെ തന്നെ വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നതായി പോലീസ് അറിയിച്ചു. ആളില്ലാത്ത സമയം നോക്കിയാണ് വീടിന് തീയിട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വീട്ടിനുള്ളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

പണം നൽകിയില്ലെങ്കിൽ വീടിന് തീയിടുമെന്ന് അഭിഷേക് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് രാജേഷ് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News