Thu Jul 10, 2025 1:51 PM 1ST
Location
Sign In
05 Dec 2024 20:31 IST
Share News :
കോഴിക്കോട് ( മാവൂർ): ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ എൻ സി പി സി കുടിവെള്ള പദ്ധതി മുടങ്ങിയതിനെ കുറിച്ചും കൺവീനർ തിരുത്തിയിൽ ഹമീദ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ചാത്തമംഗലം പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി വാർത്ത സമ്മേളനത്തിൽ അവശ്യപെട്ടു.
ചാത്തമഗലം പഞ്ചായത്തിലെ 6,7,8,9,10,11,12,14 തുടങ്ങി 8 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി 2005 ൽ തുടക്കം കുറിച്ച പദ്ധതിയാണ് എൻ സി പി സി കുടിവെള്ളപദ്ധതി. 8 വാർഡുകളിൽ നിന്നായി ആയിരത്തോളം ഗുണഭോക്തകളാണ് ഈ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിൻ്റെ ഭാഗമയി തിരുത്തിയിൽ ഹമീദ് കൺവീനറായിട്ടുള്ള 24 അംഗ ഗുണഭോക്‌തൃ കമ്മറ്റിക്കു 8 വർഷം മുമ്പ് തന്നെ രൂപം നൽകിയിരുന്നു. എന്നാൽ, നാളിതുവരെ ഈ കമ്മറ്റി വിളിച്ചു ചേർക്കുകയോ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. 2020744/- രൂപ വാട്ടർ അതോറിറ്റിയിൽ വെള്ള കരം കുടിശിക അടക്കാനുണ്ടെന്ന കാരണത്തലാണ് 2024 സെപ്റ്റംബർ 19 നു കുടിവെള്ള വിതരണം മുടങ്ങിയത്.
കുടിശിക അടക്കാത്തതുമായി ബന്ധപെട്ട് വട്ടർ അതോറിറ്റി 14 പ്രാവശ്യമായി സെക്രട്ടറിക്ക് അറിയിപ്പ് നൽകിയിട്ടും സെക്രട്ടറിയോ പഞ്ചായത്ത് ഭരണാസമിതിയോ ഗുണഭോക്‌ത്യ കമ്മിറ്റി വിളിച്ചു ചേർക്കുകയോ കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഗുണഭോക്താക്കളുടെയും പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെയും നിരന്തരമായ പ്രധിഷേധങ്ങളും വാർത്തകളും ഉയർന്നു വന്നതിനു ശേഷം 2024 ഒക്ടോബർ 16 ന്ചേർന്ന പഞ്ചായത്ത് ഭരണസമിതിയിലാണ് ആദ്യമായി ഇതുമായി ബന്ധപെട്ട വിഷയം ചർച്ച ചെയ്തത് .ഭരണാസമിതി യോഗത്തിൽ ഒ ഒക്ടോബർ 17 ന് തന്നെ ഗുണഭോക്‌ത്യ കമ്മിറ്റി വിളിച്ചു ചേർക്കാനും കുടിശികത്തുക അടയ്ക്കാനും അടക്കാത്ത പക്ഷം കൺവീനർക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് തീരുമാനിച്ചത്. എന്നാൽ 17 ന് യോഗം വിളിച്ചു ചേർക്കാനോ പരിഹാരം കണ്ടെത്താനോ ഭരണസമിതിയോ സെക്രട്ടറിയോ തയ്യാറായില്ല. പകരം ഗുണഭോക്‌ത്യ കമ്മിറ്റി നിലനിൽക്കേ കമ്മിറ്റിയെ അവഗണിച്ചു കൊണ്ട് വാർഡ് തലങ്ങളിലും പഞ്ചായത്തിലും സാമാന്തര കമ്മിറ്റി വിളിച്ചു ചേർത്ത് പണപിരിവ് നടത്തിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഗുണഭോക്താക്കളിൽ ചിലർ ജില്ല കലക്ടർക്കും വിജിലൻസ് അധികാരികൾക്കും പരാതികൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരെയും കൺവീനറെയും കേൾക്കുന്നതിനായി 2024 നവംബർ 27 നു ഗ്രാമപഞ്ചായത് ഓഫിസിൽ കലക്ട്രേറ്റ് ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി എത്തിയിരുന്നെങ്കിലും കൺവീനർ തെളിവെടുപ്പിന് ഹാജരായിരുന്നില്ല. ഇതോടൊപ്പം 24 അംഗകമ്മിറ്റി ഉണ്ടായിട്ടും വാർഡ് തലങ്ങളിൽ നടന്ന പല യോഗങ്ങളിലും കൺവീനർ ഹമീദിനെ മാത്രം പ്രതി ചേർത്തു കുറ്റപ്പെടുത്തലുകളുമാണ് ഹമീദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നതായി യൂഡി എഫ് ആരോപിച്ചു.
എൻ സി പി സി കുടിവെള്ളപദ്ധതി സാമ്പത്തികക്രമകേടിനെ കുറിച്ചും ഹമീദിൻ്റെ മരണത്തിൻ്റെ ദുരൂഹതകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ' കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ചാത്തമംഗലം പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അവശ്യപെട്ടു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കെ.എ. ഖാദർ മാസ്റ്റർ, യൂ ഡി എഫ് നേതാക്കളായ എൻ പി ഹംസ മാസ്‌റ്റർ, ടി കെ സുധാകരൻ, അഹമ്മദ് കുട്ടി അരയങ്കോട്, ടി കെ വേലായുധൻ, എൻ എം ഹുസൈൻ, എൻ പി ഹമീദ് മാസ്‌റ്റർ, എം കെ അജീഷ്, ഫഹദ് പാഴൂർ, കെ എ റഫീഖ് കൂളിമാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു..
Follow us on :
Tags:
More in Related News
Please select your location.