Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 19:39 IST
Share News :
മുക്കം: മലയോര മണ്ണിൽ ആവേശത്തിൻ്റെ അലക്കടൽ തീർത്ത് കൊട്ടിക്കലാശം.പ്രിയങ്ക ഗാന്ധിയെയും, രാഹുൽ ഗാന്ധിയെ കാണാൻ അക്ഷരാർത്ഥത്തിൽ ജനസാഗരം ഒഴുകിയെത്തി. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്ന് തുടങ്ങി ബസ്റ്റാൻഡ് വരെ നടന്ന ലോക്സഭ പ്രതിപക്ഷ നേ താവ് രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോയിലേക്ക് ആയിരങ്ങൾ എത്തിയ പ്പോൾ
ആവേശ കൊടുമുടിയുടെ അനുരണമായി. ശക്തമായ തുലാ മഴയെ പോലും വകവയ്ക്കാതെ തോരാത്ത വീര്യവുമായി പ്രവർത്തകർ അണിനിരന്നതോടെ ആവേശം കൊട്ടിക്കയറി. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജന കൂട്ടമാണ് തിരുവമ്പാടി നഗരം തിങ്കളാഴ്ച്ച സായാഹ്‌നം സാക്ഷിയായത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോ യെ വർണ്ണപകിട്ടാക്കി. തുടർന്ന നടന്ന വേദിയിൽ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് പ്രിയങ്ക ഗാന്ധി ആവേശകരമായി പ്രഭാഷണം നടത്തി. നിങ്ങൾ നൽകുന്ന സ്നേഹം തിരിച്ചു തരാൻ എനിക്കവസരം നൽകണമെന്ന പ്രിയങ്ക ഗാന്ധി പ്രഭാഷണത്തിൽ ഉണർത്തിയപ്പോൾ ജനസാഗരം കൈയടിച്ച് വരവേറ്റു. ഞാൻ കഴിഞ്ഞ 35 വർഷങ്ങളായി മറ്റുള്ളവർക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നു. എന്നാൽ ഇതായിരുന്നു എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ തെരഞ്ഞെടുപ്പ് പ്രചരണം. നിങ്ങൾ എനിക്കൊരുപാട് സ്നേഹം തന്നു. വയനാടിനെ ഇന്ത്യൻ പാർലമെൻ്റിൽ പ്രതിനിധീകരിക്കുക എന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവാണ്. ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലെ നിരവധി പേരെ ഞാൻ കണ്ടു. ഈ മണ്ഡലത്തിൽ ഞാൻ കണ്ടിട്ടുള്ള ഓരോ വ്യക്തിയും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. സഹോദരൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ നിങ്ങൾ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. അതുകൊണ്ട് അദ്ദേഹം എത്ര വിഷമത്തോടെയാണ് വയനാട്ടിലെ ജനപ്രതിനിസ്ഥാനം ഒഴിഞ്ഞതെന്ന് എനിക്കറിയാം. രാത്രി യാത്ര നിരോധനം, വന്യജീവി ആക്രമണം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വയനാട്ടിലെ ജനങ്ങൾ നേരിടുന്നത്. അതിന് നമുക്ക് കൂട്ടായി പരിഹാരമുണ്ടാക്കണം. നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനും നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും തോളോട് തോൾ ചേർന്ന് പരിഹരിക്കാനും എനിക്ക് നിങ്ങൾ അവസരം നൽകണം. രാഹുൽ ഗാന്ധിയെ പോലെ ഞാൻ ഒരിക്കലും ആരുടെ മുമ്പിലും മുട്ടുമടക്കില്ല. ഈ രാജ്യത്തെ ഭരണഘടന അവകാശങ്ങൾക്ക് വേണ്ടി ഞാൻ ശക്തമായി പോരാടുമെന്നും അവർ പറഞ്ഞു.
....................
എന്നിലെ രാഷ്ട്രീയക്കാരനെ മാറ്റിയെടുത്തത് വയനാട്ടിൽ എം.പിയായിരുന്ന കാലമായിരുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വേദിയിൽ പറഞ്ഞു. ഞാനിവിടെ വന്നപ്പോൾ ജനങ്ങളുമായി വളരെ വ്യത്യസ്തമായ ബന്ധമാണ് അനുഭവപ്പെട്ടത്. 2004 ലാണ് ഞാൻ രാഷ്ട്രീയം തുടങ്ങിയത്. 2019ൽ ഞാൻ വയനാടിന്റെ എം.പിയായി. അതിനിടയിലുള്ള 15 വർഷം എൻ്റെ രാഷ്ട്രീയത്തിൽ ഞാൻ സ്നേഹം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലായിരുന്നു. ഞാൻ വയനാട്ടിലേക്ക് വന്നപ്പോൾ സ്നേഹം എന്ന വാക്ക് എൻ്റെ പദസമ്പത്തിലേക്ക് വന്നു. സ്നേഹത്തെയും സൗഹാർദത്തെയും രാഷ്ട്രീയ ആയുധമാക്കുക എന്നതായിരുന്നു ഭാരത ജോഡോ യാത്രയുടെ പ്രധാന ഉദ്ദേശ്യം. എൻ്റെ അച്ഛനും അമ്മയ്ക്കും എനിക്കും വേണ്ടി പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. വയനാടിന്റെ പ്രശ്നങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കാനും പരിഹരിക്കാനും പ്രിയങ്കയ്ക്ക് കഴിയും. ലോകത്ത് രണ്ട് ജനപ്രതിനിധിയിലുള്ള ഏക പാർലമെൻ്റ് മണ്ഡലം വയനാടാണ്. ഞങ്ങൾ രണ്ടുപേരും വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, എം.പിമാരായ എം.കെ രാഘവൻ, ഫ്രാൻസിസ് ജോർജ്, പി.സി വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, കൺവീനർ ബാബു പൈക്കാട്ടിൽ, ട്രഷറർ ഷിനോയ് അടക്കാപാറ, കോഡിനേറ്റർമാരായ പി.ജി മുഹമ്മദ്, സി.എ മുഹമ്മദ്, സി.ജെ ആന്റണി, കെ.ടി മൻസൂർ, എം. സിറാജുദ്ദീൻ, ജോബി എലന്തൂർ, ടി.പി അഷ്റഫലി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, മുജീബ് കാടേരി, സാജിദ് നടുവണ്ണൂർ, ടി. മൊയ്തീൻ കോയ, ആർ. ഷാഹിൻ, ടി.ജെ കുര്യാച്ചൻ, കെ. ഷൗക്കത്തലി, പി.സി ഹബീബ് തമ്പി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.