Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 09:04 IST
Share News :
.
മുക്കം:മലയോര മേഖലയിൽ 2017 മുതൽ മുക്കം കേന്ദ്രമാക്കി രൂപം കൊണ്ട സന്നദ്ധ സംഘടനയായ എന്റെ മുക്കം സന്നദ്ധ സേനക്ക് പായസ്സം ചലഞ്ചിലൂടെ ആസ്ഥാന മന്ദിരം നിർമ്മിക്കുമെന്ന് സംഘാട സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുപ്പത് ലക്ഷം രൂപ ചിലവിനാണ് നിർമ്മാണം വിഭാവനയിലുള്ളത്. കഴിഞ്ഞ പത്തു വർഷക്കാലമായി മുക്കത്തും പരിസര പ്രദേശങ്ങളിലും നിരവധിയായ സാമൂഹ്യ സന്നദ്ധപ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ എന്റെ മുക്കം ആംബുലൻസ്, എന്റെ മുക്കം സ്കൂബ ടീം, എന്റെ മുക്കം സ്നേക് റെസ്ക്യൂ ടീം, എന്റെ മുക്കം രക്‌തദാന സേന തുടങ്ങി വിവിധങ്ങളായ ടീമുകൾ സാമൂഹ്യ സേവനത്തിനായി എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും സുമനസ്സുകളുടെ സഹായത്താലാണ് ഈ സംഘടന മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കോടഞ്ചേരി പതങ്കയം കാണാ കയത്തിലേക്ക് പോയ പലരുടെയും കുടുംബത്തിന് ആശ്വാസമായി എന്റെ മുക്കം സ്കൂബ ടീം കണ്ടെത്തും വരെ തിരച്ചിൽ എന്ന വലിയ ദൗത്യം ഏറ്റെടുത്തിരുന്നു. വിഫലമെങ്കിലും ഷിരൂരിൽ അർജുനെ കണ്ടെത്താനും എന്റെ മുക്കം സംഭവസഥലത്ത് എത്തി ചേർന്നിരുന്നു. ദിനേന അനവധി പേർക്കാണ് രക്തം നൽകാനും ഡോണർമാരെ കണ്ടെത്താനും എന്റെ മുക്കം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പാമ്പിന്റെ യും മറ്റു ഭീഷണി യായ ജീവികളുടെയും സാന്നിധ്യം ഏത് പാതിരാത്രിയിൽ വിളിച്ചു പറഞ്ഞാലും വിളിപ്പുറത്തായി എന്റെ മുക്കം സ്നേക് റെസ്ക്യൂ ടീം സന്നദ്ധമായുണ്ട്.
24/7 എന്ന രീതിയിലാണ് എന്റെ മുക്കം ആംബുലൻസ് ന്റെ പ്രവർത്തനം. നാലഞ്ചു ഡ്രൈവർ മാർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു.
മേൽപറഞ്ഞ മുഴുവൻ പ്രവർത്തനങ്ങൾക്കും യാതൊരു പ്രതിഫലവും കൂടാതെയാണ് എന്റെ മുക്കം വളണ്ടിയർ മാർ സജീവമാകുന്നത്.
കഴിഞ്ഞ പത്തുവർഷക്കാലമായി വാടക കെട്ടിടത്തിലാണ് സംഘടനയുടെ പ്രവർത്തനം. സ്വന്തമായ കെട്ടിടത്തിലേക്ക് മാറണം. അതുപോലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും മാറ്റേണ്ടതായിട്ടുണ്ട്. പലതും കാലപ്പഴക്കം മൂലം പ്രവർത്തന രഹിതമായി. എന്റെ മുക്കം ആംബുലൻസ് നെ നവീകരിക്കണം. സ്കൂബ സെറ്റ് അടിയന്തിരമായി വാങ്ങിക്കേണ്ടതുണ്ട്.അതിനയുള്ള ഓക്സിജൻ സിലിണ്ടർ റീ ഫില്ലിങ് ചെയ്യാൻ കോഴിക്കോട് പോകേണ്ട അവസ്ഥയാണ്. ചില സാഹചര്യങ്ങളിൽ അതൊരു വലിയ ബുദ്ധിമുട്ടാണ്. ഒരു ഓക്സിജൻ റീ ഫില്ലിങ് മെഷീൻ ആവശ്യമായുണ്ട്. ഇങ്ങനെ തുടങ്ങി നിരവധി സാധനങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഞങ്ങൾ ഒരു വലിയ ദൗത്യത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രസ്തുത പ്രയാസങ്ങൾക്ക് ദുരീകരിക്കുന്നതിന് ധനസമാഹാരണത്തിനായി ഈ വരുന്ന സെപ്റ്റംബർ 3ന് മുക്കത്ത് വെച്ച് തിരുവോണ നാളിന്റെ തലേ ദിവസം ഒരു പായസ ചലഞ്ച് സംഘടിപ്പിക്കുന്നു. എന്റെ മുക്കം സന്നദ്ധസേനക്ക് വേണ്ട അവശ്യസാധനങ്ങൾ എല്ലാം ഈ ചാലഞ്ചിലൂടെ കണ്ടെത്താൻ സാധിക്കും എന്ന് പ്രതീക്ഷിക്കുകയാണ്. ഏകദേശം 30 ലക്ഷം രൂപയാണ് അതിനു കാണുന്ന ചിലവ്,
വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് ജാബിർ മുക്കം, എ.പി. മുരളീധരൻ,ബക്കർ കളർ ബലൂൺ, ജി അബ്ദുൽ അക്ബർ, എം ബി നസീർ , അഷ്ക്കർ സർക്കാർ പറമ്പിൽ '
Follow us on :
Tags:
More in Related News
 
                        Please select your location.