Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിന്റെ ശോചനീയാവസ്ഥ:ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

17 Jul 2025 16:57 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.ഒരുമനയൂർ വില്യംസ് മുതൽ ചാവക്കാട് തെക്കേ ബൈപ്പാസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണസമിതിയിൽ ഐക്യകണ്ടേനെ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ധർണ്ണ നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് കെ.ജെ.ചാക്കോ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ നേതാക്കളായ ജോഷി ഫ്രാൻസിസ്,കെ.വി.രാജേഷ്,ശ്യാമ സുന്ദരൻ,ഫസലുദ്ദീൻ,കെ.എ.ഉണ്ണികൃഷ്ണൻ,ഇ.കെ.ജോസ്,പി.എം.നാസർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്.കയ്യുമ്മു ടീച്ചർ,ഇ.ടി.ഫിലോമിന ടീച്ചർ,ജനപ്രതിനിധികളായ ഷൈനി ഷാജി,ആഷിത കുണ്ടിയത്ത്,നഷ്‌റ മുഹമ്മദ്,ഹസീന അൻവർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കെ.വി.കബീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News